ജോര്‍ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്കുന്ന ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് 2017- 18-ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറന്റോ മലയാളി സമാജത്തില്‍ നിന്ന് ടോമി കോക്കാട്ട് മത്സരിക്കുന്നു. 2016-ലെ ഫൊക്കാന കണ്വന്ഷന് ചെയര്‍മാനായി സേവനം അനുഷ്ഠിക്കുന്ന ടോമി ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടൊറന്റോയില്‍ ബിസിനസ് നടത്തുന്ന അദ്ദേഹം ചോയിസ് ഹോം റിയല്‍എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ്സ് ഫുഡ്സ് (കേരള ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ടോമി കോക്കാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും ഫൊക്കനയെ ശക്തിപ്പെടുത്താനും കഴിയുമെന്ന് തമ്പി ചാക്കോ ടീം വിലയിരുത്തി.
Comments