ഫിലഡൽഫിയ ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള രാഷ്ട്രീയ സംവാദം ഏപ്രിൽ 30 ശനിയാഴ്ച 1 മണി മുതൽ 5 മണി വരെ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ച് (608 Welsh RD, Philadelfiya, PA-19115) ഓഡിറ്റോറിയത്തിൽ നടത്തുന്നതാണ്. ഭരണ തുടർച്ചയാണോ അതോ ഭരണമാറ്റമാണോ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും നാടിന്റെ പുരോഗമനപരമായ ഭാവികാര്യങ്ങളെക്കുറിച്ചുളള ചർച്ചയും കൂടി ഉൾപ്പെടുത്തിയുളള വേദിയായിരിക്കും പൊതുജനങ്ങൾക്കായി ഫിലഡൽഫിയ പ്രസ് ക്ലബ് ചാപ്റ്റർ ഒരുക്കുന്നത്.ജോബി ജോർജ് (പ്രസിഡന്റ് 215 470 2400) ജോർജ് ഓലിക്കൽ (സെക്രട്ടറി 215 873 4365) ജീമോൻ ജോർജ് (ട്രഷറർ 267 980 4267) സുധാ കർത്ത, വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ, ഏബ്രഹാം മാത്യു, ജിജി കോശി, ജോസ് മാളേക്കൽ, അരുൺ കോവാട്ട് എന്നിവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സംവാദത്തിനുളള ക്രമീകരണങ്ങൾ നടന്നു വരുന Read more at: http://www.manoramaonline.com/news/nri-news/us/ipcna-philadelfia.html
Comments