ടൊറൊന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറൊന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ 17-മത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരെ സംഗീത ലോകത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ പിന്നണി ഗാനരംഗത്തെ അവാര്‍ഡ് ജേതാക്കളായ വിജയ് യേശുദാസ്, ജി. വേണുഗോപാല്‍, സിതാര എന്നിവര്‍ എത്തുന്നു. ഇതൊടൊപ്പം 2007 സ്റ്റാര്‍ സിംഗര്‍ ഫേ ബാന്‍ഡായ ആരോസ്(അരുണ്‍, റോഷന്, വില്യംസ്, സുദര്ശന്) നിങ്ങളേവരെയും സംഗീതത്തില്‍ ആറാടിക്കുവാനായി എത്തുന്നു. ഈ കലാകാരന്മാരുടെ വരവ് ഫൊക്കാനയുടെ കണ്വന്ഷന് ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെ.ആര്.കെ., ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പള്ളി, കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്, എന്റര്‍ടെയിന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് Visit www.fokana.ca and www. fokanaonline.com
Comments