You are Here : Home / USA News

ഫോമാ വിമൻസ് ഫോറം ഉത്‌ഘാടനം ചെയ്തു

Text Size  

Story Dated: Tuesday, May 16, 2017 01:23 hrs UTC

2018 ൽ ചിക്കാഗോയിൽ വെച്ച് നടത്തുവാൻ പോകുന്ന ആറാമത് ദ്വവാർഷിക കൺവെൻഷന് കേളി കൊട്ടുണർത്തി ഫോമാ വിമൻസ് ഫോറത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിൽ സ്ഥിതി ചെയ്യുന്നു വിഷൻ ഔട്ട്റീച്‌ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. സ്ത്രീ ശക്തി വിളിച്ചോതിയ പരിപാടികൾക്ക് ഫോമാ വിമൻസ് ഫോറം ചെയർപേഴ്സൺ Dr .സാറ ഈശോ, സെക്രട്ടറി രേഖ നായർ എന്നിവർ ചുക്കാൻ പിടിച്ചു. വനിതകളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ഏക ദിന സെമിനാറുകൾക്ക് ശേഷം, നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പൊതു സമ്മേളനവും, കലാ പരിപാടികളും, മലയാളി മങ്ക മത്സരവും അരങ്ങേറി. ഷാജി എഡ്‌വേഡ്‌, നിശാന്ത് നായർ എന്നിവർ ചേർന്ന് മഴവിൽ ഫ് എം ബാനറിൽ ഫോമയ്ക്കായി സമർപ്പിച്ച അവതാരഗാനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.

 

 

 

 

ഈ കഴിഞ്ഞ എല്ലാ കോൺവെൻഷനുകളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ വീഡിയോ അവതാര ഗാനത്തിന് മിഴിവേകി. സൗത്ത് ഏഷ്യൻ കൗൺസിൽ ഫോർ സോഷ്യൽ സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുധാ ആചാര്യ ആയിരുന്നു മുഖ്യാതിഥി. ഫോമാ ഫസ്റ്റ് ലേഡി അനി വാച്ചാച്ചിറ, സുധാ ആചാര്യ, സാറ ഈശോ, ബീനാ വള്ളിക്കളം, രേഖ നായർ, ഫോമാ വിമൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ കുസുമം ടൈറ്റസ്‌, അഡ്വൈസറി ബോർഡ് മെമ്പർ ലോണ എബ്രഹാം എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പൊതു സമ്മേളനം ഉത്‌ഘാടനം ചെയ്തു. ഫോമാ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ ബീന വള്ളിക്കളം സദസ്സിനെ സ്വാഗതം ചെയ്തു. തുടർന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഫോമായുടെ വരും കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഗംഭീരമായ രീതിയിൽ പരുപാടി അസൂത്രം ചെയ്ത സാറ ഈശോ, രേഖ നായർ എന്നിവർ പ്രശംസ അർഹിക്കുന്നതായി പ്രസിഡന്റ് കൂട്ടി ചേർത്തു. വിമൻസ് ഫോറം ചെയർപേഴ്സൺ സാറ ഈശോ ഇത് വരെ നടത്തിയ വിമൻസ് ഫോറം പ്രവർത്തനങ്ങൾ വിവരിച്ചു.

 

 

 

 

ഫോമാ സെക്രട്ടറി ജിബി തോമസ് ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ബോബി കുര്യാക്കോസ്, റിൻറ്റ റോണി എന്നിവർ എം സി അയി വിവിധ കലാ പരിപാടികൾ അരങ്ങേറി. സിജി ആനന്ദ്, നിശാന്ത് നായർ, അനുഷ്ക ബാഹുലേയൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദേവിക വിനീഷ് നേതൃത്വം കൊടുക്കുന്ന സാത്വവിക ഡാൻസ് അക്കാദമി, ജിത്തു കൊട്ടാരക്കര തുടങ്ങിയവർ നൃർത്ത നിർത്യങ്ങൾ അവതരിപ്പിച്ചു. FOMAA വൈസ് പ്രസിഡന്റ് ലാലി കളപ്പുരക്കൽ നേതൃത്വം കൊടുക്കുന്ന ശ്രുതിലയ ആർട്സ് 22 കുട്ടികളെ അണിനിരത്തി ഗാനം ആലപിച്ചു പ്രശംസ പിടിച്ചു പറ്റി. ദീപ്തി നായർ അവയവധാനത്തിന്റെ ആവശ്യകത സദസ്സിൽ ഏവരെയും ധരിപ്പിച്ചു. മെട്രോ റീജിയൺ RVP വർഗ്ഗീസ് ജോസഫ്, ഫോമാ ഫൗണ്ടർ പ്രസിഡന്റ് ശശിധരൻ നായർ, വിമൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ കുസുമം ടൈറ്റസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻ സെക്രട്ടറി ജോൺ വർഗീസ് (സലിം), മുൻ സെക്രട്ടറി ഷാജി എഡ്‌വേഡ്‌ , മുൻ പ്രസിഡന്റ് ബേബി ഊരാളിൽ, നാഷണൽ കമ്മിറ്റി മെംബർ തോമസ് ടി. ഉമ്മൻ, ജനനി മാഗസിൻ ഡയറക്ടർ ജെയ് മാത്യു സർ , സിറിയക് കുരിയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ മറ്റൊരു ആകർഷണം 9 സുന്ദരികളെ ഉൾപ്പെടുത്തി രേഖ നായർ, ജോസ് എബ്രഹാം എന്നിവർ ചുക്കാൻ പിടിച്ചു നടത്തിയ മലയാളി മങ്ക മത്സരം ആയിരുന്നു. 3 റൗണ്ടുകളിൽ മത്സരാർഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

 

 

 

അനി വാച്ചാച്ചിറ, സംവിധായകൻ സോഹൻലാൽ, ശ്രുതി നായർ എന്നവർ ജഡ്ജ് ചെയ്ത മത്സരത്തിൽ ദിവ്യ ജേക്കബ് മലയാളി മങ്ക ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണർ അപ്പ് ആയി ബിന്ദു സുന്ദരം, സെക്കൻഡ് റണ്ണർ അപ്പ് ആയി സോഫി മാത്യൂസ് എന്നിവർ വിജയിച്ചു. ഇഞ്ചോടിഞ് മാറ്റുരച്ച മത്സരം കാണികളിൽ സമ്മിശ്ര പ്രതികരണം ഉണ്ടാക്കി. മിസ്സ് ഇന്ത്യ വാഷിംഗ്‌ടൺ മിസ്സ് ആഞ്ചല ജോറാപ്പി വിജയിക്ക് കിരീടം അണിയിച്ചു. ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തത് രാജു ചാമത്തിൽ, ജോൺസൺ ബിൻറ്റ(നോർത്ത് സ്റ്റാർ ടീം), ആനി ലിബു, ജയ അജിത് എന്നിവർ ചേർന്ന് മത്സരഥികൾക്കു സമ്മാനിച്ചു. തദ്ദവസരത്തിൽ മെട്രോ റീജിയൺ വിമൻസ് ഫോറം ഗ്രൂപ്പ് രൂപീകരിച്ചു. റെപ്രസെന്ററ്റീവ് ആയി റോസമ്മ അറക്കൽ സ്ഥാനമേറ്റു. നോർത്ത് സ്റ്റാർ റിയാലിറ്റി ഗ്രൂപ്പ് സൗജന്യമായി സംഘടിപ്പിച്ച റാഫിൾ, വിമൻസ് ഫോറം നടത്തിയ റാഫിൾ എന്നിവയുടെ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

 

വിമൻസ് ഫോറം സെക്രട്ടറി രേഖാ നായർക്കൊപ്പം ഷാജി എഡ്‌വേഡ്‌, ജോസ് എബ്രഹാം, നിശാന്ത് നായർ, ജിജി ജോസ് എബ്രഹാം എന്നവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.