You are Here : Home / USA News

ഗാമ വാര്‍ഷിക പിക്‌നിക് വര്‍ണ്ണാഭമായി അരങ്ങേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 01, 2017 11:44 hrs UTC

അറ്റ്‌ലാന്റ: ഗ്രെയ്റ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ (ഗാമ) 2017ലെ വാര്‍ഷിക പിക്‌നിക് വിവിധ പരിപാടികളോടെ ലോറന്‍സ്‌വില്ലിലെ സ്വീറ്റ് വാട്ടര്‍ പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു. മുന്‍ ഗാമ പ്രസിഡന്റ് എബ്രഹാം അഗസ്റ്റി ഉത്ഘാടനം നിര്‍വഹിച്ച പിക്‌നിക്കിലേക്ക് 2017 പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. അനില്‍ മേച്ചേരില്‍ തയാര്‍ ചെയ്ത കപ്പയും സംഭാരവും, നവീന്‍, സഫ, റെനി, ഷൈനി, സമീറ എന്നിവരുടെ ഓംലെറ്റും ദോശയും, തോമസ് ഈപ്പന്‍(സാബു ), മനോജ്, യാസര്‍ എന്നിവരുടെ വക ഗ്രില്‍ഡ് ചിക്കനും എല്ലാവരുടെയും വയറും മനസ്സും നിറച്ചു. ദീപക് പാര്ഥസാരഥിയും ക്രിഷ് പള്ളത്തും യാസെറും മേല്‍നോട്ടം വഹിച്ച ഫുഡ് കമ്മിറ്റി എല്ലാവരുടെയും പ്രത്യേക പ്രശംസ പിടിച്ചു പറ്റി. വടം വലി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ എന്നിങ്ങനെ അണി നിരന്ന മത്സരങ്ങളില്‍ എല്ലാ ഗാമ കുടുംബാംഗങ്ങളും വാശിയേറിയ പോരാട്ടം കാഴ്ച വെച്ചു. കവിത, ലത, ഹദീല്‍, മനു കോശി എന്നിവര്‍ മത്സരങ്ങളെ നിയന്ത്രിച്ചു. ആവേശവും സന്തോഷവും ഒത്തൊരുമയും കളിയാടിയ പിക്‌നികിന് മനു ഗോവിന്ദ്, ഷാജി ജോണ്‍, അബൂബക്കര്‍ സിദ്ധിഖ്, എബ്രഹാം കരിപപറമ്പില്‍, പ്രസാദ് ഗോപാല്‍, സുനില്‍ പുനത്തില്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പ്രാതലിനുള്ള ദോശയും സാമ്പാറും ചട്ണിയും സംഭാവന ചെയ്ത മിനി നായരുടെ ശ്രീ കൃഷ്ണ വിലാസിനു പ്രത്യേക നന്ദി ദീപക് അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.