ന്യൂയോർക് : ന്യൂയോർക്കിലെ മികച്ച സ്കൂൾ ഡിസ്ട്രിക്ടുകളിൽ ഒന്നായ വൽഹാല യൂണിയൻ ഫ്രീ സ്കൂളിൽ നിന്ന് മികച്ച അക്കാഡമിക് റെക്കോഡ് നിലനിർത്തി ജൂലിയ സേവിയർ സല്യൂട്ടറിയൻ നേടി .പഠനത്തിലും കലാരംഗത്തും മികവ് പുലർത്തുന്ന ജൂലിയ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയൻസിൽ ഉപരിപഠനത്തിനു അഡ്മിഷൻ നേടിക്കഴിഞ്ഞു . വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനായ സേവിയർ , അനിത ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ് ജൂലിയ.
Comments