You are Here : Home / USA News

ഹൂസ്റ്റണില്‍ പി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ കൊണ്ടാടുന്നു.

Text Size  

Story Dated: Wednesday, June 28, 2017 11:35 hrs UTC

ഷിജിന്‍ തോമസ്

 

 

ഹൂസ്റ്റണിലെ ഫ്രസേനോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി.പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ പെരുന്നാള്‍ ജൂലൈ മാസം 1, 2, (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 1-ന് ശനിയാഴ്ച വൈകീട്ട് കൊടി ഉയര്‍ത്തി പെരുന്നാളിനു തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് നല്‍കുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കും. ജൂലൈ 2നു ഞായറാഴ്ച രാവിലെ പ്രഭാത നമസ്‌കാരവും ഇടവക ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി.മൂന്നില്‍ മേല്‍ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ആശിര്‍വാദവും കൊടി ഇറക്കത്തോടും കൂടി ഈയാണ്ടത്തെ പെരുന്നാള്‍ സമാപിക്കുന്നതാണ്. ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ്, റവ.ഫാ.സകറിയാ, സെക്രട്ടറി ഷിജിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മാനേജിംഗ് കമ്മറ്റി താല്‍പര്യപ്പെടുന്നു. സെക്രട്ടറി ഷിജിന്‍ തോമസ് അറിയിച്ചതാണീ വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.