ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്റെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഭിന്നത റോക്ക്ലാന്‍ഡ് സുപ്രീം കോടതി ജഡ്ജി ബഹു. ഷെറി ഈസംബര്ഗിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇതനുസരിച്ചു തര്‍ക്കവിഷയമായിരുന്ന ജനറല്‍ ബോഡിയുടെ അധികാരം പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള 501(ഇ) 3 സ്റ്റാറ്റസ് തുടരാന്‍ ഇരുകൂട്ടരും സമ്മതിച്ചു. കൂടാതെ നിയമാവലിയില്‍ തിരുത്തല്‍ വരുത്തുന്നതിനും മെമ്പര്‍ഷിപ്പ് ഫീസും മറ്റു പ്രവര്‍ത്തനങ്ങളും തീരുമാനിക്കാനുള്ള അധികാരം ജനറല്‍ ബോഡിക്കാണെന്ന് ജഡ്ജി അംഗീകരിച്ചു കൊടുത്തു. 2019 ഏപ്രില്‍ 1ന് ജനറല്‍ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും നടക്കുന്നതുവരെ ലൈസി അലക്സിനോടൊപ്പം ഇന്നസെന്റ് ഉലഹന്നാന് കോ പ്രസിഡന്റായും സേവനം അനുഷ്ഠിക്കും. ആദ്യം കൂടുന്ന മീറ്റിംഗ് ലൈസി അലക്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്നതായിരിക്കും. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ലൈസി അലക്സിനെ പ്രതിനിധീകരിച്ച് ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍, വര്‍ഗീസ് ഒലഹന്നാന്‍, ഫാ. മാത്യു തോമസ്, മത്തായി പി. ദാസ്, അലക്സ് തോമസ്, രജി കുരീക്കാട്ടില്‍, കുര്യാക്കോസ് തരിയന്‍, അലക്സ് എബ്രഹാം, റോയി ആന്റണി, സജി പോത്തന് എന്നിവരും, ഇന്നസെന്റ് ഉലഹന്നാനെ പ്രതിനിധീകരിച്ചു തോമസ് നൈനാന്, ജോസഫ് കുരിയപ്പുറം, അലക്സാണ്ടര്‍ പൊടിമണ്ണില്‍ എന്നിവരും പങ്കെടുത്തു.
Comments