You are Here : Home / USA News

എമില്‍ ആലുംമൂട്ടില്‍ റാള്‍ഫ്‌ മൂസ്സെ യൂത്ത്‌ ലീഡര്‍ഷിപ്പ്‌ അവര്‍ഡ്‌ കരസ്ഥമാക്കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 28, 2015 09:54 hrs UTC

ക്ലിന്റണ്‍, ന്യൂജേഴ്‌സി: ഹന്‍ഡര്‍ഡന്‍ കൗണ്ടി വൈ.എം.സി.എ 2015 വാര്‍ഷിക പരിപാടിയില്‍ യുവജന നേതൃത്വപാടവത്തിനും, സ്വഭാവമൂല്യത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്ക്‌ നല്‍കിവരുന്ന റാള്‍ഫ്‌ മൂസ്സെ യൂത്ത്‌ ലീഡര്‍ഷിപ്പ്‌ പുരസ്‌കാരത്തിന്‌ എമില്‍ ആലുംമൂട്ടില്‍ അര്‍ഹനായി.

എമില്‍ ആലുംമൂട്ടില്‍ നോര്‍ത്ത്‌ ഹന്‍ഡര്‍ഡന്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌ കൗണ്‍സില്‍ പ്രസിഡന്റാണ്‌. നോര്‍ത്ത്‌ ഹന്‍ഡര്‍ഡന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച്‌ മോഡല്‍ യുണൈറ്റഡ്‌ നേഷന്‍സ്‌, യൂത്ത്‌ ആന്‍ഡ്‌ ഗവണ്‍മെന്റ്‌ എന്നീ ലീഡര്‍ഷിപ്പ്‌ പരിപാടികളില്‍ എമില്‍ പങ്കെടുത്തിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സി സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്‌ത്‌ നോര്‍ത്ത്‌ കരോലിനയില്‍ നടന്ന കോണ്‍ഫറന്‍സ്‌ ഓഫ്‌ നാണഷല്‍ അഫയേഴ്‌സില്‍ പങ്കെടുത്തിരുന്നു.

ഈവര്‍ഷം ട്രെന്റണില്‍ നടത്തിയ യൂത്ത്‌ ആന്‍ഡ്‌ ഗവണ്‍മെന്റ്‌ കോണ്‍ഫറന്‍സില്‍ എമിലിന്റെ ടീമിന്റെ മികവുറ്റ നേതൃത്വത്തിനും ഡിബേറ്റിനും ആദരണീയമായ പ്രകടനം കാഴ്‌ചവെച്ച്‌ പ്രശംസ നേടുകയുണ്ടായി. നോര്‍ത്ത്‌ ഹന്‍ഡര്‍ഡന്‍ സ്‌കൂള്‍ ഡിസ്‌ട്രിക്‌ട്‌ ഈ അവസരത്തില്‍ എമിനിലെ അനുമോദിക്കുകയുണ്ടായി.

2015 അമേരിക്കന്‍ ലീജിയന്‍ ജേഴ്‌സി ബോയ്‌സ്‌ സ്റ്റേറ്റ്‌ അവാര്‍ഡിനും എമില്‍ അര്‍ഹനായിട്ടുണ്ട്‌. അതിനായി ജൂണില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കുന്നതാണ്‌. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നിയമത്തില്‍ ഉന്നത വിദ്യാഭ്യാസം നടത്താനാണ്‌ ആഗ്രഹം.

കേരളത്തില്‍ കല്ലിശേരി ആലുംമൂട്ടില്‍ കുടുംബത്തില്‍ നിന്നുള്ള തോമസുകുട്ടി- സൂസന്‍ ദമ്പതികളുടെ മകനാണ്‌ എമില്‍. സഹോദരി സാറാ ആലുംമൂട്ടില്‍ ഡ്രെക്‌സണ്‍ യൂണിയവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.