You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ ഫാമിലി പിക്‌നിക്ക്‌ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 28, 2015 09:56 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളമെന്ന്‌ പരക്കെ അറിയപ്പെടുന്ന സൗത്ത്‌ ഫ്‌ളോറിഡയില്‍, പാംബീച്ച്‌ ആസ്ഥാനമാക്കി മികച്ച പ്രവര്‍ത്തനശൈലി കാഴ്‌ചവെച്ചുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ച്‌ തങ്ങളുടെ ഈവര്‍ഷത്തെ ഫാമിലി പിക്‌നിക്ക്‌ ഏപ്രില്‍ 18-നു ശനിയാഴ്‌ച ഓക്‌ ഹാലീ പാര്‍ക്കിലെ അലിഗേറ്റര്‍ പവലിയനില്‍ വെച്ച്‌ വളരെ ആസ്വാദ്യകരമായി നടത്തി.

ദിവസം മുഴുവന്‍ നീണ്ടുനിന്ന വിനോദ പരിപാടികളും കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ബാബു പിണക്കാട്ടിന്റെ നേതൃത്വത്തിലുള്ള 2015-ലെ ഭരണസമിതിയുടെ മേല്‍നോട്ടത്തിലാണ്‌ വിജയകരമായി നടത്തപ്പെട്ടത്‌.

തത്സമയം തയാറാക്കിയ രുചികരമായ ചിക്കന്‍ ബാര്‍ബിക്യൂ, ഹോട്ട്‌ ഡോഗ്‌, വെജിറ്റബിള്‍ സാലഡ്‌ കുട്ടികള്‍ക്കായി സ്‌നോ കോണ്‍ തുടങ്ങിയവയോടൊപ്പം നാടന്‍ തൈരു സംഭാരം ജനങ്ങള്‍ക്ക്‌ സണ്‍ഷൈന്‍ സ്റ്റേറ്റിലെ വേനല്‍ ചൂടില്‍ നിന്ന്‌ ആശ്വാസം പകര്‍ന്നു. ചൂടും വിയര്‍പ്പും വകവെയ്‌ക്കാതെ ആബാലവൃദ്ധം അംഗങ്ങളും വടംവലി, ലെമണ്‍- സ്‌പൂണ്‍ റേസ്‌, മെഴുകുതിരി കത്തിച്ച്‌ ഓട്ടം, കസേരകളി, ചാക്കിലോട്ടം കഴുതവാല്‍കുത്തല്‍ തുടങ്ങിയ വിനോദ കായിക മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു. കൂടാതെ അസോസിയേഷന്‍ ആസൂത്രണം ചെയ്‌ത രക്തദാന ശിബിരത്തിലും അനേകം പേര്‍ രക്തം ദാനം ചെയ്യുവാന്‍ മുന്നോട്ടുവന്നു.

പ്രസിഡന്റ്‌ ബാബു പിണക്കാട്ടിനോടൊപ്പം മുന്‍ പ്രസിഡന്റുമാരായ മാത്യു തോമസ്‌, സജി ജോണ്‍സണ്‍, ലൂക്കോസ്‌ പൈനുങ്കന്‍, വൈസ്‌ പ്രസിഡന്റ്‌ ബാബു തോണിക്കടവില്‍, സെക്രട്ടറി ഡോ. ഷീബ, ട്രഷറര്‍ ജോണി തട്ടില്‍, ജോ. സെക്രട്ടറി ജീജോ ജോസ്‌, ജോ. ട്രഷറര്‍ റെജി സെബാസ്റ്റ്യന്‍, ഡോ. ജഗതി നായര്‍, ബാലന്‍ പഞ്ഞനാടന്‍, ബിജു ആന്റണി, സുനില്‍ കായല്‍ചിറയില്‍, റെജിമോന്‍ ആന്റണി, അജി തോമസ്‌ തുടങ്ങിയ കമ്മിറ്റി അംഗങ്ങളും കെ.എ.പി.ബിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ വിജയപ്രദമാക്കുന്നതില്‍ മികച്ച പങ്കുവഹിച്ചു. ലൂക്കോസ്‌ പൈനുങ്കന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.