You are Here : Home / USA News

റിഥം ഓഫ് ഡാളസിലെ പ്രതിഭകളുടെ സംഗീത,നൃത്ത വൈഭവം അരങ്ങേറുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, May 29, 2015 10:27 hrs UTC

ഡാലസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാലസ് ഡാന്‌സ് സ്‌കൂളിലെ പ്രതിഭകളുടെ വിവിധ കലാ പ്രകടനങ്ങള്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ഓഡിറ്റൊരിയത്തില്‍ മെയ് 30 ശനിയാഴ്ച 6 മണി മുതല്‍ നടത്തപ്പെടുന്നു.ഭരതനാട്യം, ബോളിവുഡ്, ഹിഫോപ്, കര്‍ണാട്ടിക് മ്യൂസിക്, പിയാനോ തുടങ്ങിയ ക്ലാസുകള്‍ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ പ്രതിഭ വൈഭവം സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നത്. പ്രസ്തുത അരങ്ങേറ്റ സമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷൈനി ഫിലിപ്പ് (മാനേജിംഗ് ഡയറക്ടര്‍): 214 223 7529 ജിമ്മി ഫിലിപ്പ്: 214 223 7530

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.