You are Here : Home / USA News

ഷാര്‍ലെറ്റ്‌ സ്വില്‍ മലയാളി അസോസിയേഷന്‍ പൊതിച്ചേര്‍ സംഗമം സംഘടിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 30, 2015 10:22 hrs UTC

വിര്‍ജീനിയ: ഷാര്‍ലെറ്റ്‌ സ്വില്‍ മലയാളി അസോസിയേഷന്‍ പൊതിച്ചേര്‍ സംഗമം സംഘടിപ്പിച്ചു. പ്രസ്‌തുത പരിപാടിയില്‍ ഏകദേശം നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. വിര്‍ജീനിയയിലുള്ള മനോഹരമായ ഷെറണ്ടോ തടാകത്തിന്റെ തീരത്ത്‌ വച്ച്‌ മെയ്‌ 16-നായിരുന്നു ഈ കൂടിവരവ്‌. നാടന്‍ രീതിയില്‍ വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന പൊതികളില്‍ തേങ്ങാചമ്മന്തി മുതല്‍ വിവിധങ്ങളാ യ പത്തിലധികം നാടന്‍ കറികള്‍ ഉണ്ടായിരുന്നു. ഈ സംഗമം എല്ലാവരേയും അവരുടെ സ്‌കൂള്‍ ദിനങ്ങളുടെ ഓര്‍മ്മകളിലേക്കും അവരവരുടെ അമ്മമാരുടെ കൈപുണ്യത്തിന്റെ മഹിമയിലേക്കും കൂട്ടിക്കൊണ്ടുപോയി.

 

ഭക്ഷണത്തിനുശേഷം പൊതുയോഗവും `കുടുംബ ബന്ധത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാറും നടന്നു. ബാബു സൈമണ്‍, ജോയ്‌ ലിയോ എന്നിവര്‍ പ്രസംഗിച്ചു. ചൂണ്ടയിടല്‍ മത്സരം, നീന്തല്‍, ചെറുതോണി തുഴച്ചില്‍ എന്നിവ കുട്ടികള്‍ക്ക്‌ ആനന്ദപ്രദമായിരുന്നു. ബിജു വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.