You are Here : Home / USA News

ന്യുയോര്‍ക്ക്‌ ശാലേം അസ്സംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ 21 ദിവസ പ്രാര്‍ത്ഥന ജൂണ്‍ 1 മുതല്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, May 30, 2015 10:23 hrs UTC

ന്യുയോര്‍ക്ക്‌: ശാലേം എ.ജി ചര്‍ച്ചില്‍ (111 Waldrf Ave, Elmont, NY 11003) ജൂണ്‍ ഒന്നു മുതല്‍ 21 വരെ പ്രാര്‍ത്ഥന യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. രാവിലെയും വൈകിട്ടും തുടര്‍ച്ചയായി നടക്കുന്ന യോഗങ്ങളില്‍ പാസ്‌റ്റര്‍ വി.ജെ തോമസ്‌ (മുംബൈ), പാസ്‌റ്റര്‍ ഷാജി യോഹന്നാന്‍ (കേരളം), പാസ്‌റ്റര്‍ ജോമോന്‍ ജോര്‍ജ്‌ (ഡാലസ്‌) തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയര്‍ ശുശ്രൂഷകന്‍ പാസ്‌റ്റര്‍ എ.ജി ജോണ്‍സണ്‍ സമ്മേളനം ഉത്‌ഘാടനം ചെയ്യും. വിവിധ ഭാഷകളില്‍ നടത്തപ്പെടുന്ന ശ്രുതിമധുരമായ ആത്മീയ ഗാനശുശ്രൂഷയ്‌ക്ക്‌ എ.ജി ക്വയര്‍ നേത്ര്യുത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്‌റ്റര്‍ എ.ജി ജോണ്‍സണ്‍: 516 205 7117, മനു ജോസഫ്‌: 5167391424

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.