You are Here : Home / USA News

പന്തകുസ്താ ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, May 30, 2015 10:29 hrs UTC

ഒക്ലഹോമ സിറ്റി: പന്തകുസ്താ ദിനത്തിൽ ഒക്ലഹോമ ഹോളി ഫാമിലി സീറോ മലബാർ ദേവാലയത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

ഇടവക വികാരി ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ പരിശുദ്ധാഭിഷേക പ്രാർഥനയോടു കൂടി ദേവാലയത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തി. 'അരിയിൽ 'ജീസസ്' എന്ന് എഴുതിയായിരുന്നു കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.
ദൈവഭയമാണ്‌ യഥാർഥ ജ്ഞാനത്തിന്‍റെ അടിസ്ഥാനം എന്ന് ഫാ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ വിശ്വാസികളെ ഓർമിപ്പിച്ചു. അറിവിന്റെ ലോകത്തിലേക്ക്‌ പ്രവേശിക്കുന്ന കുരുന്നുകളെ അദ്ദേഹം അനുഗ്രഹിച്ചു. മാതാപിതാക്കളും ഇടവകജനവും ദേവാലയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ജോസ് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.