You are Here : Home / USA News

അമേരിക്കയിലെ ഏറ്റവും മികച്ച ന്യൂ ജേഴ്‌സിയിലെ ബെര്‍ഗെന്‍ഫീല്‍ട് ഹൈസ്‌കൂള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 30, 2015 08:06 hrs UTC

ന്യുജേഴ്‌സി: തുടര്‍ച്ചയായി നാലം തവണയും ബെര്‍ഗെന്‍ഫീല്‍ട് ഹൈസ്‌കൂള്‍ അമേരിക്കയിലെ എറ്റവും മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്ഥാനം നേടി. വാഷിങ്ങ്‌ടോന്‍ പോസ്റ്റ് (Washington Post ) നടത്തിയ സൂക്ഷ്മപരിശോധനയില്‍ America's Most Challenging High Schools ഇന്റെ ലിസ്റ്റില്‍ വീണ്ടും സ്ഥാനം നേടി. U.S News നടത്തിയ സര്‍വെയിലും ഏറ്റവും കൂടുതല്‍ ഗോള്ട്‌മെടലുകളും സില്‍വര്‍മെടലുകളും നേടിയ ഹൈ സ്‌കൂളുകള്‍ ഉള്ള സംസ്ഥാനവും ന്യൂ ജേഴ്‌സി തന്നെ. ഡെയിലി ബീസ്റ്റ് (Daily Beast ) നടത്തിയ സര്‍വെയിലും ബെര്‍ഗെന്‍ഫീല്‍ട് ഹൈസ്‌കൂള്‍ അമേരിക്കയിലെ ഏറ്റവും മികച്ച അഞ്ഞൂറ് ഹൈസ്‌കൂളുകളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു .

 

ശാസ്ത്രം , കണക്ക് , ഭാഷസാഹിത്യം എന്നീ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയുള്ള സര്‍വേയില്‍ മറ്റു വിഷയങ്ങളായ സംഗീതം , കായികം എന്നിവയും പരിഗണിച്ചാണ് നിലവാരം നിര്‍ണ്ണയിച്ചത് . സംഗീതവും , സംഗീത ഉപകരണങ്ങളും സവ്വ്ജന്യമായി പാട്ട്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ന്യൂ ജേഴ്‌സി. ഈ വര്‍ഷത്തെ, അമേരിക്കയിലെ എറ്റവും മികച്ച ടീച്ചറും ബെര്‍ഗെന്‍ഫീല്‍ട് ഫ്രാങ്ക്‌ലിന്‍ എലെമെന്റരി പബ്ലിക് സ്‌കൂളിലെ നാലാം ഗ്രേഡ് ടീച്ചറായ മിസ്സ്. കാത്തി വില്ലോണ്‍ കരസ്ഥമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.