ഹൂസ്റ്റണ്‍: ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളും 2016 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. ഈക്കഴിഞ്ഞ ജനവുരി 9ന് ശനിയാഴ്ച വൈകീട്ട് 5.30ന് സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ വച്ചാണ് പരിപാടികള്‍ നടത്തിയത്.റവ.ഫാദര്‍ എബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗ്ഗീസ് എല്ലാവരേയും സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് റവ.ഫാദര്‍ എബ്രഹാം തോട്ടത്തില്‍ ക്രിസ്മസിനെയും ന്യൂഇയറിനെയും ആസ്പദമാക്കികൊണ്ട് സന്ദേശം നല്കുകയുണ്ടായി. അതിനുശേഷം മറിയാമ്മ ഉമ്മന്‍ സംഘടനയുടെ 2015 ലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോയവര്‍ഷം നടത്തിയ ജീവകാരുണ്യ പ്രവര്ത്തനങ്ങലെക്കുറിച്ചും വാര്‍ഷീക റിപ്പോര്‍ട്ടില്‍ കൂടി സംസാരിക്കുകയുണ്ടായി. അതോടൊപ്പം ട്രഷറാര്‍ റോബിന് ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് 2016 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. ജോര്‍ജ്ജ് എബ്രഹാം, പ്രസിഡന്റ്. റോബിന് ഫിലിപ്പ് വൈസ് പ്രസിഡന്റ്, രഘു എബ്രഹാം, സെക്രട്ടറി, മറിയാമ്മ ഉമ്മന്‍, ജോയിന്റ് സെക്രട്ടറി, ടെരീഷ് തോമസ് ട്രഷറാര്‍, ജോണ്‍ വര്‍ഗ്ഗിസ്, ജോയിന്റ് ട്രഷറാര്‍, എന്നിവരാണ് 2016 ലെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍. റോബിന് ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു. ഹ്യൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്ന തിരുവല്ലയില്‍ നിന്നുള്ള ധാരാളം പേര് പരിപാടിയില്‍ എത്തിചേരുകയുണ്ടായി. അന്യോന്യം പരിചയം പുതുക്കാനും സൗഹൃദം ഊട്ടിയുറപ്പിക്കാനുമുള്ള അവസരമൊരുക്കിയതില്‍ എല്ലാവരും ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ സെക്രട്ടറി രഘു എബ്രഹാം മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹ്യൂസ്റ്റണു നല്കിയ വാര്‍ത്ത.
Comments