ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം മലയാളികളുടെ മുന്നിൽ ലോക വാർത്തകളുമായെത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ടു ഏഴു മണിക്ക് പ്രക്ഷേപണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകൾ എന്ന പരിപാടിയിൽ ഈയാഴ്ച്ച, ന്യൂയോർക്ക് നഗരത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച കനത്ത മഞ്ഞു വീഴ്ച്ചയുടെ വിത്യസ്ത കാഴ്ച്ചകളാണ്. പൊതുവേ ഈ വർഷം കുറഞ്ഞ മഞ്ഞു വീഴ്ച്ചയായിരുന്നെങ്കിലും കഴിഞ്ഞാഴ്ച്ചത്തെ മഞ്ഞു വീഴ്ച്ച റെക്കോർഡിട്ടിരിക്കുകയാണ്. 27.7" ഇഞ്ച് റെക്കോർഡ് മഞ്ഞു വീഴ്ച്ചയാണ് ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിച്ചത്. അക്സിഡന്റുകളും ഗതാഗത സ്തംഭനവും ഒരു സാധാരണ കാഴ്ച്ചയായി. മിക്കവാറും ജനങ്ങൾ വീടുകളിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു.
സ്നോ കാഴ്ച്ചകളോടൊപ്പം, ഏഷ്യാനെറ്റിലെ വളരെ ജനശ്രദ്ധയാകർഷിച്ച ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കഴിവു തെളിയിച്ച അഞ്ചു ജോസഫമായുള്ള ലക്ഷമി ബൽറാമിന്റെ അഭിമുഖമാണ്. ഈയാഴ്ച്ചയിലെ അമേരിക്കൻ കാഴ്ച്ചകളുടെ അവതാരിക സിന്ന ചന്ദ്രയാണ്. ഇനിയും കൂടുതൽ വിത്യസ്തമായ അമേരിക്കൻ വിശേഷങ്ങളുമായി അമേരിക്കൻ കാഴ്ച്ചകൾ വീണ്ടും അടുത്താഴ്ച്ചയെത്തും.
കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജൂ പള്ളത്ത് 732 429 9529.
Comments