കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Wednesday, February 17, 2016 12:17 hrs UTC
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ബാങ്ക്വറ്റ് വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ജനുവരി 23ന് ശനിയാഴ്ച ദേശി റെസ്റ്റോറന്റില്‍ വച്ചാണ് ബാങ്ക്വറ്റ് സംഘടിപ്പിച്ചത്.
എസ്.കെ. ചെറിയാന്റെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ രവി വര്‍ഗീസ് മുഖ്യ സന്ദേശം നല്കി. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് തോമസ് കെ.വര്‍ഗീസ്, സ്ഥാപക സെക്രട്ടറി ജോജി ജേക്കബ്, സി.വി.മാത്യൂസ്, റോബിന് ഫിലിപ്പ്, ഡോ.അന്നാ കെ.ഫിലിപ്പ് എന്നിവര്‍ മുന്കാലപ്രവര്ത്തനങ്ങള് വിലയിരുത്തുകയും ആശംസകള്‍ നേരുകയും ചെയ്തു.
വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജേക്കബ്, സെക്രട്ടറി മോന്‍സി കുറിയാക്കോസ്, സുഗു ഫിലിപ്പ്, അജി കോര, കുര്യന് പന്നപ്പാറ, മാത്യു പന്നപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ബാങ്ക്വറ്റിന് മാറ്റുകൂട്ടി. പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും സ്വയം പരിചയപ്പെടുത്തി. ട്രഷറര്‍ ബാബു ചാക്കോ നന്ദി അറിയിച്ചു.
Comments