ജിമ്മി കണിയാലി
ചിക്കാഗോ: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതോടുകൂടി ചിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2016-ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു. www.chicagomalayaleeassociation.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയും, ഫോറം ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ചിക്കാഗോയിലെ മലയാളികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഒരു പരിപാടിയാണ് എല്ലാവര്‍ഷവും നടത്തുന്ന കലാമേള. ഈവര്‍ഷം ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് കലാമേള ചെയര്മാന് രഞ്ജന്‍ ഏബ്രഹാമും, കോ- ചെയര്മാന്മാരായ ജിമ്മി കണിയാലിയും ജിതേഷ് ചുങ്കത്തുമാണ്. മാര്‍ച്ച് 20-നു തന്നെ രജിസ്ട്രേഷന് അവസാനിക്കുമെന്നതിനാല്‍ എല്ലാവരും എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments