ന്യൂജഴ്സി∙മാർച്ച് 13-നു വൈകിട്ട് 5ന് അരങ്ങേറുന്ന കെസിസിഎൻഎ ബിസിനസ് നൈറ്റിൽ വടക്കേ അമേരിക്കയിലെ മലയാളികളുടെ അഭിമാനമായ മാത്യു ചാക്കോള (പ്രസിഡന്റ്, മേരിലാന്റ് പേപ്പർ കമ്പനി), ശ്രീധർ മേനോൻ (മുൻ ഡപ്യൂട്ടി പ്രസിഡന്റ്, അമേരിക്കൻ എക്സ്പ്രസ്), രാഗി തോമസ് (ഫൗണ്ടർ, സ്പ്രിങ്ക്ളിൻ ഇൻക്), അറ്റോർണി സീതാ ഹോൾമസ് (ഡപ്യൂട്ടി അറ്റോർണി ജനറൽ, ന്യൂജേഴ്സി) തുടങ്ങി നൂറ്റമ്പതോളം ബിസിനസ് പ്രമുഖർ പങ്കെടുക്കുന്നു. ന്യൂജേഴ്സിയിലെ എഡിസണിൽ നടക്കുന്ന ബിസിനസ് നൈറ്റിൽ ബിസിനസ് നെറ്റ് വർക്കിംഗ്, കെ.സി.സി.എൻ.എ മീറ്റിംഗ്, മ്യൂസിക് കൺസേർട്ട്, ഡിന്നർ തുടങ്ങിയവയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വിവരങ്ങൾക്ക്: അനിയൻ ജോർജ് (908 337 1284), ഡോ. ഗോപിനാഥൻ നായർ (732 915 8813).
Comments