ഫിലഡൽഫിയ∙ വലിയ നോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളിയിൽ നടത്തിവരാറുള്ള വാർഷികനോമ്പുകാല ഇടവക ധ്യാനം ഫെബ്രുവരി 26 വെള്ളിയാഴ്ച്ച മുതൽ 28 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. കർണാടകയിലെ ബെൽത്തങ്ങാടി രൂപതാബിഷപ്പും പ്രഗൽഭ ധ്യാനഗുരുവുമായ മാർ ലോറൻസ് മുക്കുഴി പിതാവാണ് ഈ വർഷം ധ്യാനം നയിക്കുന്നത്. ഫെബ്രുവരി 26 വെള്ളിയാഴ്ച്ച 5ന് ജപമാലയോടെ ധ്യാനം ആരംഭിക്കും.
Comments