റ്റാമ്പ: സൺ ഷൈൻ സംസ്ഥാനം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഏറ്റവും വലിയ കപ്പൽ തുറമുഖമുള്ളതും, ഫ്ലോറിഡയിലെ ഏകദേശം 40 ശതമാനത്തോളം ചരക്ക് നീക്കുന്നതുമായ പോർട്ട് ഓഫ് റ്റാമ്പ സ്ഥിതി ചെയ്യുന്ന റ്റാമ്പയിലെ മലയാളി സംഘടനയായ റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ 2016 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വിവിധ സംഘടനകളിൽ പ്രവർത്തന മികവ് കാഴ്ച്ചവെച്ചിട്ടുള്ള ബാബു ജോസഫ് ചൂരക്കുളമാണ് പ്രസിഡന്റ്. സെക്രട്ടറിയായി കലാ സംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച, മുൻ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാനുമായ മാത്യൂസ് എബ്രഹാം സെക്രട്ടറിയായും, ട്രഷറാർ ആയി ബിജു മണ്ണാടിയേലിനേയും, വൈസ് പ്രസിഡന്റായി മുൻ സെക്രട്ടറി നെവിൻ ജോസിനേയും ജോയിന്റ് സെക്രട്ടറിയായി ശ്രുതി നമ്പ്യാരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിത്യസ്തമായി ചാരിറ്റി പ്രവർത്തനങ്ങൾക്കും, ജനോപകാരങ്ങളായ പരിപാടികൾക്കും മുൻതൂക്കം മുൻതൂക്കം കൊടുത്തുള്ള പ്രവർത്തന പരിപാടികളാണ് സംഘടനാ നേതൃത്വം ഈ വർഷത്തേക്കു വിഭാവനം ചെയ്യുന്നത് എന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. കൂടുതൽ അംഗങ്ങളെ സംഘടനയിലേക്ക് ചേർക്കുന്നതിനായി, മെംബർഷിപ്പ് ഡ്രൈവ് നടത്തുമെന്നും സെക്രട്ടറി പറഞ്ഞു് 2016 - വർഷക്കാലം റ്റാമ്പയിലുള്ള എല്ലാ മലയാളികളുടെയും പൂർണ്ണ പിന്തുണ വേണമെന്ന് സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബാബു ചൂരക്കുളം (727) 612 5207, മാത്യൂസ് എബ്രഹാം (727) 226-2190, ബിജു മണ്ണാടിയേൽ (561) 891 2255
Comments