പ്രവാസി ചാനലിലെ ജനശ്രദ്ധ പിടിച്ചു പറ്റിയ നമസ്കാരം അമേരിക്ക പരിപാടിയിൽ മാർച്ച് 5 ശനിയാഴ്ച രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് വാർത്തകൾ ആണ് ചർച്ചാ വിഷയം. അമേരിക്കൻ കോൺഗ്രസിലേക്ക് ഡമോക്രാടിക് ടിക്കറ്റിൽ മത്സരിക്കുന്ന അമേരിക്കൻമലയാളി ശ്രി പീറ്റർ ജേക്കബ്, മേയർ തെരഞ്ഞെടുപ്പിൽ നല്ല പോരാട്ടം കാഴ്ച വച്ച അമേരിക്കൻ ഇന്ത്യൻ നിധി മജിക, പ്രസിദ്ധ അറ്റോർണി റാം ചീര എന്നിവരാണ് പാനൽ മെമ്പർമാർ. ജിനേഷ് തമ്പി ആണ് പരിപാടിയുടെ മോഡറേറ്റർ. അനിൽ പുത്തൻചിറ നിർമാണനിർവഹണത്തിന് ചുക്കാൻ പിടിച്ചു. അടുത്ത ആഴ്ച രാത്രി 8:30 നു പരിപാടിയുടെ പുനസംപ്രേഷണം ഉണ്ടായിരിക്കുന്നതാണ് (30 മിനിറ്റ്) . അമേരിക്കൻ തെരഞ്ഞെടുപ്പ് ആസ്പദമാക്കി അനേകം സമകാലീക വിഷയങ്ങൾ ചർച്ച ചെയുന്ന ഈ ടോക്ക് ഷോയിൽ ഇന്ത്യ അമേരിക്ക ബന്ധത്തെ പറ്റിയും പ്രതിപാദിക്കുന്നുണ്ട് പരിപാടി കണ്ടിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ചാനൽ വൃത്തങ്ങൾ അറിയിച്ചു വാർത്ത : ജിനേഷ് തമ്പി
Comments