സാന്റി പ്രസാദ്
ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് (ഓം ) 2016 രജത ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു. ആഘോഷങ്ങലോടനുബന്ധിച്ചു വിവിധ കലാ സാംസ്കാരിക അധ്യാത്മ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി സെക്രട്ടറി ശ്രീ വിനോദ് ബാഹുലേയന് അറിയിച്ചു. 1992 ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച 'ഓം', കാലിഫോര്‍ണിയയിലെ മലയാളികളുടെ ഇടയില്‍ കേരളത്തനിമ നിറഞ്ഞ പരിപാടികളുമായി രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. മഹാ ശിവരാത്രി പ്രമാണിച്ച് മാര്ച് പന്ത്രണ്ടിനും, വിഷുവിനോടനുബന്ധിച്ചു ഏപ്രില്‍ ഒന്‍പതിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മെയ് 21 ശനിയാഴ്ച ലോസ് ആഞ്ചെലെസിലെ ട്ടസ്റ്റിനില് ഉള്ള ചിന്മയ മിഷന് സെന്റെറില്‍ വെച്ചു പത്താമത് രവി വര്‍മ അനുസ്മരണ ചിത്ര കലാ മത്സരവും ഇരുപത്തിയഞ്ചാമത് 'സ്വാതിതിരുനാള്‍ ഡേ' യും ആഘോഷിക്കുന്നു. തിരുവിതാംകൂര്‍ റാണി ഗൌരി പാര്‍വതി ഭായി മുഖ്യാതിഥിയായ പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന് ശ്രീ ശങ്കരന് നമ്പൂതിരിയടക്കമുള്ള പ്രമുഖ സംഗീതന്ജ്ഞര് പങ്കെടുക്കും. കാലത്ത് എട്ടു മണിമുതല്‍ രാത്രി ഒന്‍പതുമണിവരെ നീളുന്ന സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരു നല്ല വിരുന്നായിരിക്കും. കേരളത്തിലെ പ്രശസ്ത സംഗീത ഗ്രൂപ്പ് 'തൈകുടം ബ്രിഡ്ജി ന്റെ' മ്യുസിക് നൈറ്റ് ജൂണ്‍ 12 ഞായറാഴ്ച ഫുളോര്ട്ടന് പ്ലമ്മെര് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ പിക്നിക്ക്, ഗ്രാജുവേഷന് ഡേ ജൂണ്‍ മുപ്പതിന് സെറിട്ടോസ് റീജിണല്‍ പാര്‍ക്കില്‍ വെച്ച് നടത്തുന്നതായിരിക്കും. ശ്രീനാരായണ ഗുരു ജയന്തി ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പതിനേഴിന് റ്റസ്ട്ടിനില് ഉള്ള ചിന്മയ മിഷനില്‍ വെച്ചായിരിക്കും നടക്കുക. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമെത്തിക്കുന്ന പദ്ധതിയായ 'എജുകേറ്റ് എ കിഡ്' ധന സമാഹരണ ഡിന്നര്‍ നവംബര്‍ അഞ്ചിന് ബ്യുണ പാര്‍ക്കില്‍ ഉള്ള അമയ്യ റസ്റ്റൊറന്റില്വെച്ച് നടത്തുന്നതാണ്. നവംബര്‍ പന്ത്രണ്ടു മുതല്‍ ജനുവരി പതിനാലു വരെ പ്രത്യേക മണ്ഡല മകര വിളക്ക് പൂജകളും ഓം ഒരുക്കുന്നുണ്ട്. വളര്‍ന്നു വരുന്ന ഗായകരെ പ്രോത്സാഹിപ്പിക്കുന്ന 'ഓപ്പണ്‍ മൈക്കിന്റെ' തീയതി പിന്നീടു അറിയിക്കുന്നതാണ്. ഓണാഘോഷതോടനുബന്ധിച്ചു പുറത്തിറക്കുന്ന രജത ജൂബിലി സുവനീരിലേയ്ക്ക് കലാ സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. രജത ജൂബിലി ആഘോഷങ്ങള്‍ വന്‍ വിജയമാക്കുന്നതിന് എല്ലാ മലയാളികളും സഹകരിക്കണമെന്നും, മേല്‍ പറഞ്ഞ ദിവസങ്ങള്‍ കണക്കിലെടുത്ത് തങ്ങളുടെ പരിപാടികളും ജോലിയും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും ഓം പ്രസിഡണ്ട് രമാ നായര്‍, സെക്രട്ടറി വിനോദ് ഭാഹുലേയന്‍, രവി വെള്ളത്തിരി എന്നിവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 'www.ohmcalifornia.org' സന്ദര്‍ശിക്കുക
Comments