ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ അഖില ലോക പ്രാർത്ഥനാദിനം ആചരിച്ചു.ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ നടന്ന പ്രത്യേക ആരാധന യ്ക്കും പ്രാർത്ഥനയ്ക്കും ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുളള വനിതകൾ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ പാരമ്പര്യങ്ങളിൽപ്പെട്ട ക്രിസ്തീയ വനിതകൾ എല്ലാ വർഷവും ഒരു പ്രത്യേക ദിനം പ്രാർഥനാദിന മായി ആചരിയ്ക്കുന്നു. 170 ൽ പരം രാജ്യങ്ങളിൽ ഇരുന്നുകൊണ്ട് അവർ പ്രാർത്ഥനയിൽ ഒന്നാകുന്നു.മാർച്ച് 6 ന് ശനിയാഴ്ച രാവിലെ 9.30 മുതല ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ വച്ചു നടന്ന പ്രാർത്ഥനാദിന സമ്മേളനത്തിനും ട്രിനിറ്റി മാർത്തോമ സേവികാ സംഘം ആതിഥേയത്വം വഹിച്ചു. ട്രിനിറ്റി ഇടവക അസിസ്റ്റന്റ് വികാരി റവ. മാത്യൂസ് ഫിലിപ്പിന്റെ പ്രാർഥനയോടെ ആരാധന ആരംഭിച്ചു. സിഎസ്ഐ ഇമ്മാനുവേൽ മാർത്തോമ, ട്രിനിറ്റി മാർത്തോമ ഇടവകകളിലെ വനിതകൾ
Comments