You are Here : Home / USA News

സാരെ ജഹാൻ സെ അച്ചാ, ഹിന്ദുസ്ഥാൻ ഹമാരാ - ഡി എം എ യുടെ ഭാരത ദർശനം ഏപ്രിൽ 22 ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, March 09, 2016 01:50 hrs UTC

ഡിടോയിറ്റ്: സാരെ ജഹാൻ സെ അച്ചാ, ഹിന്ദുസ്ഥാൻ ഹമാര ഹമാരാ... ഭാരത മണ്ണിൽ ജനിച്ച ഒരോ പൗരനും ഒരിക്കലെങ്കിലും മൂളിക്കേട്ടിട്ടുള്ള ഈ ദേശഭക്തിഗാനം, മുഹമ്മദ് ഇക്ക്ബാൽ എന്ന 27-കാരൻ 1904-ൽ അവിഭക്ത ഇന്ത്യയിൽ ഉർദുവിൽ എഴുതിയ ഗാനമാണ്. ഇങ്ങനെ എത്രയെത്ര ദേശഭക്തിഗാനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി വിവിധ ഇന്ത്യൻ ഭാഷയിൽ ഉണ്ടായിട്ടുണ്ട്. ഒരോ തവണ കേൾക്കുമ്പോഴും പെറ്റമ്മയോടുള്ള സ്നേഹം പോലെ ഗുഹാതുരത്വം വഴിഞ്ഞൊഴുകുന്ന, ഗതകാല സുഖസ്മരണയിലേക്ക് നമ്മൾ ഊളിയിട്ടിറങ്ങാറുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്ക്കാരത്തിനു ഊന്നൽ കൊടുത്തു കൊണ്ട്, ഇന്ത്യയിലെ വിവധ ഭാഷകളിലേയും സംസ്ഥാനങ്ങളിലേയും, കലകളേയും സംസകാരത്തേയും, ഡിട്രോയിറ്റിലെ പൗരാവലിക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്, ഡിട്രോയിറ്റിലെ മലയാളികളുടെ സ്വന്തം സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ.ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമായി, പ്രവാസികളായി പാർക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആസ്വദിക്കാനായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ ഒരു വേദിയിൽ, ഭാരത ദർശനം എന്ന പേരിൽ അവതരിപ്പിക്കുകയാണ് ഡി. എം. എ. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ഈ മുദ്രാവാക്യം ഉയർത്തുന്ന ഐക്യതാ ബോധം ഉൾക്കൊണ്ടു അവതരിപ്പിക്കുന്ന ഈ പരിപാടിക്കു ഇപ്പോൾ തന്നെ നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഒരു പാട് ഭാഷകളും, സംസ്ക്കാരങ്ങളും, വസ്ത്രധാരണ ശൈലികളും ഉണ്ടെങ്കിലും, അവയെല്ലാം ഒരു കുടക്കീഴിലാക്കി ഒരുമിച്ചു നിർത്തുന്നതാണ് ഇന്ത്യയടെ ശക്തി. കാണികൾക്ക് വിത്യസ്തമായൊരു ദൃശ്യ സുഖം നൽകുന്ന ഈ പരിപാടികളുടെ ടിക്കറ്റുകൾ വളരെ മിതമായ നിരക്കിലാണ് വിൽക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഡിട്രോയിറ്റിലെ മറ്റൊരു പ്രമുഖ മലയാളി സംഘടനയായ കേരളാ ക്ലബ്ബിന്റെ പ്രസിഡന്റായ സുബാഷ് രാമചന്ദ്രൻ, ഫെബ്രുവരി പതിമൂന്നാം തീയതി നടന്ന ഭാരത ദർശനത്തിന്റെ ടിക്കറ്റ് കിക്കോഫിൽ തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിൻതുണയും പരിപാടിക്കു നൽകുമെന്ന് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: സൈജൻ കണിയോടിക്കൽ 248 925 7769, നോബിൾ തോമസ്സ് 586 770 8959, പ്രിൻസ് എബ്രഹാം 248 497 0797.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.