You are Here : Home / USA News

ചിക്കാഗോ സോഷ്യല്‍ ക്ലബ് കുടുംബോത്സവം 2016

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 11, 2016 02:09 hrs UTC

ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമം "കുടുംബോത്സവം 2016' എന്ന പേരില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച വൈകിട്ട് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക പാരീഷ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. സോഷ്യല്‍ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് കൂടുവാനും ബന്ധങ്ങള്‍ ആഴപ്പെടുത്തുവാനും വേണ്ടിയുള്ള ഒരു വേദിയാണിത്. നിരവധി കലാപരിപാടികള്‍ ഉള്‍പ്പടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമെന്യേ ആസ്വദിക്കാന്‍ സാധിക്കത്തക്കവിധത്തില്‍ നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചിക്കാഗോയില്‍ തികച്ചും നൂതനമായ ആശയങ്ങള്‍കൊണ്ടും പരിപാടികള്‍കൊണ്ടും ഇതിനകം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സോഷ്യല്‍ ക്ലബിന്റെ മറ്റൊരു വേറിട്ട പരിപാടിയായിരിക്കും ഈ കുടുംബസംഗമമെന്ന് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയി നെല്ലാമറ്റം, സണ്ണി ഇടിക്കുഴി, പ്രദീപ് തോമസ്, കണ്‍വീനര്‍മാരായ അഭിലാഷ് നെല്ലാമറ്റം, സജി തേക്കുംകാട്ടില്‍, ലേഡീസ് കണ്‍വീനര്‍മരായ പ്രസന്ന ചക്കാലപ്പടവില്‍, വിനീത പെരുകലത്തില്‍, ജൂലി പുത്തേത്ത്, സിമി കിഴക്കേക്കുറ്റ്, റ്റോസ്മി കൈതക്കത്തൊട്ടിയില്‍, മഞ്ജു പടിഞ്ഞാറേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.