You are Here : Home / USA News

സന്ദീപ്­ പണിക്കര്‍ ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സുവനീര്‍ കമ്മറ്റി കണ്‍വീനര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 12, 2016 12:29 hrs UTC

ഹൂസ്റ്റണ്‍: ഈ വര്‍ഷം ജൂലൈ മാസത്തില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്‍ സുവനീര്‍ കമ്മറ്റിയുടെ കണ്‍വീനറായി വാഷിങ്ടന്‍ ഡിസിയില്‍ നിന്നുള്ള സന്ദീപ്­ പണിക്കരെ ദേശീയ കമ്മറ്റി തെരഞ്ഞെടുത്തു. ശ്രീ. ബി.അരവിന്ദാക്ഷന്‍ (ന്യുയോര്‍ക്ക്), ശ്രീ. പ്രസാദ് കൃഷ്ണന്‍ (ഫിലഡെല്‍ഫിയ), ശ്രീമതി. അഡ്വ. അഷിത ഷിയാസ് (ഹൂസ്റ്റന്‍) എന്നിവരായിക്കും മറ്റു കമ്മറ്റി അംഗങ്ങള്‍ . ദേശീയ തലത്തില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ കമ്മറ്റി അംഗങ്ങള്ക്ക് FSNONA പ്രസിഡന്റ്­ ശ്രീ. അനിയന്‍ തയ്യിലും, സെക്രട്ടറി ദീപക് കൈതക്കപ്പുഴയും മറ്റു ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എല്ലാ ഭാവുകങ്ങളും നേര്‍ന്നു. സുവനീറിലേക്ക് കാലികപ്രസക്തമായ കലാ സാംസ്കാരിക സൃഷ്ടികള്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ കണ്‍വെന്‍ഷന്‍ സുവനീര്‍ കമ്മറ്റിയുമായി ബന്ധപ്പെടുക സന്ദീപ്­ പണിക്കര്‍ ­ (443) 463 8390, പ്രസാദ്­ കൃഷ്ണന്‍ ­ (215) 971 6810. ദേശീയ കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ രൂപീകരണവും, പ്രാദേശീക രെജിസ്‌ട്രേഷന്‍ കിക്ക് ഓഫുകളും പുരോഗമിക്കുന്നു. മലയാള കലാസാഹിത്യ, സാംസ്കാരിക രംഗകളില്‍ തന്റേതായ തനതു വ്യക്തി മുദ്ര പതിപ്പിച്ച മലയാളത്തിന്റെ വിശി ഷ്ട്യ വ്യക്തി ത്വമായ പ്രൊഫ. ശ്രീ എം കെ സാനു മാഷ്­, ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍, സ്വാമി സന്ദീപാനന്ദ ഗിരി, പ്രമുഖ ശ്രീനാരായാണീ യനും കാലിക്കറ്റ് യുണിവെര്‍സിറ്റി മുന്‍ വൈസ് ചാ ന്‍ സിലര്‍ പ്രൊ. ജി കെ ശശിധരന്‍, ലോകമെമ്പാടുമുള്ള വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സാരഥികള്‍, മറ്റു പ്രമുഖ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.