വാഷിംഗ്ടണ്‍ ഡിസി: ഈ വര്‍ഷം ജൂലൈ മാസം 7, 8, 9 10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീ നാരായണ കണ്‍വെന്‍ഷന്റെ വാഷിംഗ് ടന്‍ റീജിയന് റെജിസ്ട്രേഷന് കിക്ക് ഓഫ് മാര്‍ച്ച് 19, ശനിയാഴ്ച രാവിലെ 10 മണിക്ക് Lanham, Maryland-ല്‍ വെച്ച് നടത്തപ്പെടുന്നു. ശ്രീ നാരായണ മിഷന് സെന്റര്‍ DC (SNMC)യുടെ ആഭിമുഖത്തില്‍ നടത്തുന്ന ഈ ചടങ്ങില്‍ FSNONA യുടെ പ്രസിഡന്റ് ശ്രീ അനിയന് തയ്യില്‍ പങ്കെടുക്കുന്നതയിരിക്കും.എസ്.എന്‍.എംസിയുടെ പ്രസിഡന്റ് ശ്രീ പീതാംബരന് തൈവലപ്പില് , സക്രട്ടറി ശ്രീ സുനില്‍ രാജ്, കമ്മറ്റി അംഗങ്ങളായ സര്‍വശ്രീ അനില്‍ കുമാര്‍, സന്ദീപ് പണിക്കര്‍, ഡോ. മുരളി രാജന്, സുജിത് സുകുമാരന്‍, സുനില്‍ രാജ്, സുധാകര പണിക്കര്‍, ബിന്ദു സന്ദീപ്, ഷൈനി കുമാര്‍, ഡോ. സായ വിജിലി, ലക്ഷ്മിക്കുട്ടി പണിക്കര്‍, ലത ധന്ഞയന് , ദേവി ദിവാകര്‍, രത്നമ്മ നാഥന്, മഹിത വിജിലി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. വാഷിംഗ് ടന്‍ രീജിയനില്‍ ഉള്ള എല്ലാ ശ്രീ നാരായനീയരെയും ഈ ചടങ്ങിലേക്ക് ടചങഇ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 301 459 4742. കണ്‍വെന്‍ഷനോടനുബന്ധിച്ച് ദാര്‍ശനിക ലോകത്തിന് ഗുരുദേവന് നല്കിയ സംഭാവനകള്‍, ഗുരുദേവന്റെ സാഹിത്യസംഭാവനകള്‍, ഗുരുദേവ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മണ്ഡലങ്ങളിലെ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്നതാണ്. വര്‍ത്തമാന കാലത്തിന്റെ ദുരിതങ്ങളായ മത, വംശീയജാതി ഭ്രാന്തുകളുടെ പരിഹാരമായി ഗുരുദര്‍ശനത്തെ എങ്ങനെ ലോകത്തിന് പരിചയപ്പെടുത്താം എന്നതാണ് കണ്‍വെന്‍ഷന്റെ മുഖ്യലക്ഷ്യം.
Comments