You are Here : Home / USA News

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളി­യില്‍ നോമ്പു­കാല ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 15, 2016 02:16 hrs UTC

ടെക്‌സസ്: കഴിഞ്ഞ പതി­നാറ് വര്‍ഷ­മായി അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ആത്മീയ ജിവി­ത­ത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാ­ഭി­ഷേ­കവും പകര്‍ന്നു നല്‍കുന്ന ക്യൂന്‍മേരി മിനി­സ്ട്രി­യുടെ നേതൃ­ത്വ­ത്തില്‍ വലി­യ­നോ­മ്പി­നോ­ട­നു­ബ­ന്ധിച്ച് മാര്‍ച്ച് 18,19,20 (വെ­ള്ളി, ശനി, ഞായര്‍) തീയ­തി­ക­ളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മല­ബാര്‍ പള്ളി­യില്‍ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീ­ക­രണ പെസഹാ ധ്യാനം നട­ത്ത­പ്പെ­ടു­ന്നു. ക്രിസ്തു­വിന്റെ പീഢാ­സ­ഹ­ന­ത്തെ­ക്കു­റിച്ച് ധ്യാനി­ക്കുന്ന വലി­യ­നോ­മ്പിന്റെ അവ­സ­ര­ത്തില്‍ ദൈവ­രാ­ജ്യ­ത്തെ­ക്കു­റി­ച്ചും, ദൈവ­ത്തിന്റെ കരു­ണ­യെ­ക്കു­റി­ച്ചും, കരു­ണ­യുടെ വര്‍ഷ­ത്തിന്റെ ലക്ഷ്യ­ത്തെ­ക്കു­റിച്ചും പങ്കു­വെ­യ്ക്കുന്ന ഈ ധ്യാന­ത്തിന് നേതൃത്വം നല്‍കു­ന്നത് ദൈവം വര­ദാ­ന­ങ്ങ­ളാല്‍ അത്ഭു­ത­ക­ര­മായി അനു­ഗ്ര­ഹിച്ച് ഉയര്‍ത്തിയ റവ.­ഫാ. ഷാജി തുമ്പേ­ചി­റ­യില്‍, ബ്ര. ജയിം­സു­കുട്ടി ചമ്പ­ക്കു­ളം, ബ്ര. പി.­ഡി. ഡൊമി­നിക് (ചെ­യര്‍മാന്‍, മരി­യന്‍ ടിവി) എന്നി­വ­രാ­ണ്. അനു­ഗ്ര­ഹീത ഗായ­കന്‍ ബ്ര. മാര്‍ട്ടിന്‍ മഞ്ഞാ­പ്പാറ ഗാന­ശു­ശ്രൂ­ഷ­കള്‍ക്ക് നേതൃത്വം നല്‍കു­ന്നു. മൂന്നു ദിവ­സ­ങ്ങ­ളി­ലായി നട­ത്ത­പ്പെ­ടുന്ന ഈ പെസഹാ ധ്യാനം മാര്‍ച്ച് 18­-ന് വെള്ളി­യാഴ്ച വൈകിട്ട് 5.30 മുതല്‍ 9.30 വരേ­യും, 19­-ന് ശനി­യാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7 മണി വരേ­യും, 20­-ന് ഓശാന ഞായ­റാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 7 മണി വരേ­യു­മാണ് ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. കരു­ണ­യ­യുടെ വര്‍ഷ­ത്തില്‍ നോമ്പു­കാലത്തില്‍ കുടും­ബ­സ­മേതം ധ്യാന­ത്തില്‍ പങ്കു­ചേര്‍ന്ന് ദൈവ­വ­ച­ന­ത്താല്‍ പ്രബു­ദ്ധ­രായി ആത്മ­പ­രി­വര്‍ത്തനം നേടു­വാ­നും, വിശ്വാ­സ­ത്തിന്റെ ആഴ­ങ്ങ­ളി­ലേക്ക് വള­രു­വാ­നും, സൗഖ്യ­ത്തിന്റെ കൃപ­യി­ലേക്ക് കടു­ന്നു­വ­രു­വാ­നും, സഭാ വ്യത്യാ­സ­മെന്യേ ഏവ­രേയും ഇട­വക വികാരി റവ.­ഫാ. ഡൊമി­നിക് പെരു­നിലം ഈശോ­യുടെ നാമ­ത്തില്‍ സ്‌നേഹ­പൂര്‍വ്വം ക്ഷണി­ക്കു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: റവ.­ഫാ. ഡൊമി­നിക് പെരു­നിലം (വി­കാ­രി) 732 357 7757, ബ്ര. പി.­ഡി. ഡൊമി­നിക് (215 971 3319).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.