You are Here : Home / USA News

സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, March 16, 2016 12:25 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരിയായിരിക്കെ 3 വര്‍ഷത്തെ അനുഗ്രഹീത ശുശ്രൂഷകള്‍ക്കുശേഷം റാന്നി പ്രത്യാശാ ഭവന്‍ ഡയറക്ടര്‍ ആയി സ്ഥലം മാറിപ്പോകുന്ന റവ.കൊച്ചുകോശി ഏബ്രഹാമിനും(മനോജ് അച്ചന്‍) കുടുംബത്തിനും ഗാല്‍വസ്റ്റണ്‍ അദര്‍ ഏരിയാ പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ഇടവക കമ്മറ്റി അംഗമായ ജോജി ജേക്കബിന്റെ ഭവനത്തില്‍ വച്ച് മാര്‍ച്ച് 12ന് ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ യുവജനങ്ങളും കുഞ്ഞുങ്ങളും പ്രത്യേക പരിപാടികള്‍ അവതരിപ്പിച്ചു. ബെന്‍, അശ്വിന്‍, നിധീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗോവ ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് ബാന്‍ഡ് ശ്രദ്ധേയമായിരുന്നു. ജാസ്മിന്‍, ഹന്നാ, ബഞ്ചമിന്‍, ആഷ്‌ലിന്‍ എന്നിവര്‍ മനോഹരമായ പാട്ടുകള്‍ പാടി യാത്രയയപ്പു സമ്മേളനത്തിന് കൊഴുപ്പേകി. മനോജ് അച്ചന്റെയും കൊച്ചമ്മയുടെയും നിസ്വാര്‍ത്ഥ സേവനങ്ങളെയും, സൗഹൃദത്തെയും പ്രകീര്‍ത്തിച്ച് ജോണ്‍ ചാക്കോ(ജോസ് കോട്ടയം), ജോജിജേക്കബ് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. അച്ചനും കൊച്ചമ്മയും യാത്രയയപ്പിന് സമുചിതമായ മറുപടി നല്‍കുകയും ഇതുവരെ നടത്തിയ ദൈവത്തിന് നന്ദി കരേറ്റുകയും ചെയ്തു. തുടര്‍ന്നും എല്ലാവരുടെയും നിരന്തര പ്രാര്‍ത്ഥന ഉണ്ടായിരിയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സ്റ്റീവന്‍ സൈമണ്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ട്രിനിറ്റി ഇടവക മുന്‍ സെക്രട്ടറി തോമസ് കോശി, ജോണ്‍ തോമസ്, ഫിലിപ്പ് ചിറയില്‍ എന്നിവരുടെ പ്രാര്‍ത്ഥനയോടെ യാത്രയയപ്പു യോഗം പര്യവസാനിച്ചു. വന്നുചേര്‍ന്ന ഏവര്‍ക്കും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.