ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഔദ്യോഗിക ലോഗോ ഡിസൈന്‍ മത്സരം നടത്തുന്നു. സംഘടനയെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നരീതിയില്‍ കേരള ഹൈന്ദവ സംസ്കാരത്തിനും ആദര്‍ശത്തിനും മൂന്‍തൂക്കം നല്‍കിക്കൊണ്ട് അവയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ലോഗോ ഡിസൈന്‍ ആണ് മത്സരത്തിനു ക്ഷണിക്കുന്നത്. സംഘടനയുടെ ലെറ്റര്‍ഹെഡ്, വെബ്സൈറ്റ്, ബിസിനസ് കാര്‍ഡുകള്‍, പോസ്റ്ററുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലാണ് ലോഗോ ഉപയോഗിക്കുക.ലോഗോയില്‍ Kerala Hindus of North America എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കണം. ജെപെഗ് (jpeg) ഫോര്‍മാറ്റിലുള്ള ഇമേജ് ഫയല്‍ ആണ് മത്സരത്തിനു സമര്‍പ്പിക്കേണ്ടത്. മത്സരാര്‍ത്ഥിയുടെ പേര്, അഡ്രസ്, ഫോണ്‍നമ്പര്‍ സഹിതം khnalogo@gmail.com എന്ന ഇമെയില്‍ അഡ്രസിലാണ് ലോഗോ അയയ്ക്കേണ്ടത്. 2016 ഏപ്രില്‍ 15-നകം ഡിസൈനുകള്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈന്‍ 250 ഡോളര്‍ സമ്മാനമായി ലഭിക്കുന്നതാണ്. മത്സരത്തിന് പ്രത്യേക ഫീസോ, അപേക്ഷാഫോറമോ ഉണ്ടായിരിക്കുന്നതല്ല. ആര്‍ക്കും ഡിസൈനുകള്‍ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.namaha.org സന്ദര്‍ശിക്കുക.
Comments