ഫോർട്ട് കൊച്ചി: ചാലിയച്ചൻ വീട്ടിൽ പരേതരായ ചാലിയച്ചൻ മെൻകുവിന്റെയും ഉർസലയുടെയും മകനും, ഫോമാ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡിന്റെ ഭാര്യ സിൽവിയ ഷാജിയുടെ പിതാവുമായ സി. എം. ജോൺ (95) നിര്യാതനായി. സംസ്ക്കാരം മാർച്ച് 19 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ സൗദി പള്ളിയിൽ (അവർ ലേഡി ഓഫ് ഹെൽത്ത്) വച്ചു നടത്തപ്പെട്ടു. പരേതയായ ലൈസായായിരുന്നു ഭാര്യ. 26/1637 സെന്റ് ജോൺപട്ടം, ബീച്ച് റോഡ്, ഫോർട്ട്കൊച്ചിയിൽ വച്ചാണ് വ്യൂവിംഗ് നടത്തിയത്. 10 മക്കളും, 19 കൊച്ചുമക്കളും, 12 കൊച്ചുമക്കളുടെ മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കൾ: മിലാമ്മ, ബ്ലൈസി, ജോസഫ്, ഫെലിക്സ്, ബെർത്തലോമ്യൂ, ഹാരിയറ്റ്, എൽവിൻ, ഡിനി, സിൽവിയ, ഷൈനി. മരുമക്കൾ: പോൾ, വർഗ്ഗീസ്, ആൽബർട്ട്, ഷാജി, മെൽവിൻ, ടെസ്സി, നിർമല, ലിനി. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു ബന്ധുക്കളെ ആശ്വസിപ്പിച്ച എല്ലാവർക്കും കുംബാംഗങ്ങൾ നന്ദി പറഞ്ഞു.
Comments