ആഷ്ലി ജോസഫ്
മിസിസാഗ: സീറോ മലബാര്‍ സഭ വെസ്റ്റ് പള്ളിക്കുവേണ്ടി പുതുതായി വാങ്ങിയ കത്തീഡ്രല്‍ കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മം നടന്നു. വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബിഷപ് മാര്‍. ജോസ് കല്ലുവേലില്‍ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍ മയിലംവേലില്‍, ഫാ. ജോജോ, ഫാ. ജിമ്മി, ഫാ. ജിജോ മുത്താനത്ത്, ഫാ. സിബിച്ചന് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സെന്റ് ജോസഫ് ഫീസ്റ്റിനോടനുബന്ധിച്ചു ബിഷപ് മാര്‍ ജോസ് കല്ലുവേലിനെ കൈക്കാരന്മാരായ സുരേഷ് തോമസ്, ടോമി കൊക്കാടന്‍ എന്നിവര്‍ ബൊക്ക കൊടുത്ത് തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. ബിഷപ് കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ക്കു തുടക്കമിട്ടു. വിശുദ്ധന്റെ പേരുള്ള എല്ലാ ഇടവകാംഗങ്ങള്‍ക്കും വികാരി ഫാ. ജോണ്‍ മയിലംവേലില്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു.
Comments