മലയാളത്തിൻറെ പ്രിയങ്കരനും പ്രശസ്ത കവിയും സാഹിത്യകാരനുമായിരുന്ന ഒ എൻ വി കുറുപ്പിന്റെ പാവന സ്മരണക്കായ് ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷൻ നഗരിക്ക് ഒ ൻ വി നഗർ എന്ന് നാമകരണം ചെയ്തതായി റീജിണൽ വൈസ് പ്രസിഡന്റ് ജിബി തോമസ്, ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ, സെക്രട്ടറി ജോർജ് എം മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു, ന്യൂജേഴ്സി,പെൻസിൽവാനിയ ,ഡെലവെയർ തുടങ്ങിയ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ ഫോമ അംഗ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലദൽഫിയ,കേരള ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി,കേരള സമാജം ഓഫ് ന്യൂജേഴ്സി,സൌത്ത് ജേഴ്സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്,ഡെലവയർ മലയാളി അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫോമ മിഡ് അതലാന്റിക് റീജിനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷൻ 2016 ഏപ്രിൽ 9 ന് വൈകിട്ട് 4 മണിക്ക് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. മഹാകവി ഒ എൻ വി യ്കു പ്രണാമം അർപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന ചടങ്ങിൽ ഒ എൻ വി യുടെ മരുമകളും പ്രശസ്ത നർത്തകിയുമായ മാലിനി നായർ, സിജു ജോൺ, ബിജു എബ്രഹാം,സാബു സ്കറിയ തുടങ്ങിയവർ നേതൃത്വം നല്കും. വിവിധ കലാപരിപാടികളും കൺവൻഷനോടനുബന്ധിച്ച് അരങ്ങേറും, കൺവൻഷനിലേക്ക് എല്ലാ ഫോമ അഭ്യുദകാംഷികളെയും സാദരം ക്ഷണിക്കുന്നു !
Comments