You are Here : Home / USA News

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ദേവാലയത്തിൽ ഓശാന തിരുനാൾ

Text Size  

Story Dated: Wednesday, March 23, 2016 10:26 hrs UTC

ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ്‌ ദേവാലയത്തിൽ ഓശാന തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്യ ഡോ. ഗബ്രീൽ മാർ ഗ്രീഗോറിയോസ് മെത്രോപോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടന്ന ഓശാന ശ്രു ശൂഷകൾക്ക് ഇടവക വികാരി റവ:ഫാ. ബാബു. കെ .മാത്യു സഹകാർമീകത്വം വഹിച്ചു. ഓശാന പെരുന്നാളിൽ പങ്കെടുത്ത വിശ്വാസികൾ എല്ലാവരും കഴുതപ്പുറത്ത് കയറി യേശുദേവൻ യെരുശലേം ദേവാലയത്തിലേക്ക് എഴുന്നള്ളിയതിനെ അനുസ്മരിച്ചു കുരുത്തോലകൾ കയ്യിലേന്തി ഭക്തിസാന്ദ്രമായ ഓശാന ഗാനങ്ങൾ ആലപിച്ചു തിരുകർമങ്ങളിൽ പങ്കെടുത്തു. ഓശാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കുർബാനയും , ദേവാലയത്തിന് ചുറ്റുമുള്ള കുരുത്തോല പ്രദക്ഷിണം എന്നിവയുമുണ്ടായിരുന്നു. വിശുദ്ധവാര കർമങ്ങൾ താഴെ പറയുന്നവ: മാർച്ച്‌ 23 ബുധനാഴ്ച വൈകുന്നേരം പെസഹാവ്യാഴാഴ്ച ശ്രുശൂഷകളുടെ ഭാഗമായി 5 മണിക്ക് സന്ധ്യാ നമസ്കാരവും , 6 മണിക്ക് വിശുദ്ധ കുർബാനയും, 7 മണിക്ക് പെസഹാ അപ്പം വാഴ്ത്തൽ ശ്രുശൂഷയും ദൈവതിരുനാമത്തിൽ ക്രമീകരിച്ചിട്ടുണ്ട്. അഭിവന്യ ഡോ ഗബ്രീൽ മാർ ഗ്രീഗോറിയോസ് മെത്രോപോലീത്തയുടെ വിശുദ്ധ കാര്മീകത്വത്തിൽ തിരുകർമ്മങ്ങൾ നടക്കും മാർച്ച്‌ 24 വൈകുന്നേരം 5 മണിക്ക് കാൽ കഴുകൽ ചടങ്ങും, സന്ധ്യ നമസ്കാരവും,വിശുദ്ധ കുർബാനയും , അതിനെ തുടർന്ന് അത്താഴ വിരുന്നും സജീകരിച്ചിട്ടുണ്ട് മാർച്ച്‌ 25 , ദുഃഖവെള്ളിയാഴ്ച പ്രാർഥനാക്രമങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും. വിശുദ്ധ കർമങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികൾക്കും വിശുദ്ധക്രമങ്ങൾക്ക്‌ ശേഷം ലഘു ഭക്ഷണവും സജീകരിച്ചിട്ടുണ്ട് മാർച്ച്‌ 26, ദുഃഖ ശനിയാഴ്ച , 11 മണിക്ക് ഉച്ച നമസ്കാരവും, 11:30 ക്ക് വിശുദ്ധകുർബാനയും, വൈകുന്നേരം 6:30 നു സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കുന്നതാണ് മാർച്ച്‌ 26, രാവിലെ 6:30 നു ഈസ്റ്റർ ശ്രുശൂഷ ആരംഭിക്കും.8:30 നു വിശുദ്ധകുർബാനയും അതിനെ തുടർന്ന് ഈസ്റ്റർ ആഘോഷം പ്രമാണിച്ച് ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടായിരിക്കും സെന്റ്‌ സ്റ്റീഫൻസ് പള്ളി വികാരി റവ:ഫാ. ബാബു .കെ.മാത്യു എല്ലാ വിശ്വാസികളും സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കഷ്ടാനുഭാഴ്ച ശ്രുശൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് പ്രത്യേകം ഓർമിപ്പിച്ചു.

 

വാർത്ത‍ അയച്ചത് : ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.