You are Here : Home / USA News

മദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ ഡാലസ് സൗഹൃദ വേദി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, March 26, 2016 12:57 hrs UTC

ഡാലസ്: കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയധിലും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ 2016 ലെ മദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ ഡാലസ് സൗഹൃദ വേദി പൊതുയോഗം തീരുമാനിച്ചു. മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലൂണാ മാര്‌ത്തോമ പള്ളിയുടെ ഓഡിറ്റോറിയ ത്തില്‍ നടത്തപ്പെടുന്ന ബൃഹത്തായ സമ്മേളനത്തില്‍ ശ്രീമതി. പ്രീന മാത്യു മുഖ്യ പ്രാസംഗിക ആയിരിക്കും. ഏതു വിഷയവും വളരെ ഹൃദ്യമായി അവതരിപ്പിക്കുവാന്‍ കഴിവുള്ള ശ്രിമതി. പ്രീന മാത്യു ഫാര്‍മേര്‍സ് ബ്രാഞ്ച് മാര്‌ത്തോമ പള്ളി അസ്സി:വികാരി റവ.മാത്യു സാമുവേലിന്റെ സഹധര്‍മിണിയാണ്. തിരുവല്ല സ്വദേശിയായ ശ്രീമതി.പ്രീന മാത്യു കേരള സര്‍വകലാശാലയില്‍ നിന്നും മനഃശാസ്ത്രം വിഷയത്തിലും, മുബൈ യുണിവേഴ്‌സിറ്റിയില്‍ നിന്നും അദ്ധ്യാപക പരിശീലനത്തിലും മാസ്റ്റര്‍ ഡിഗ്രി സമ്പാദിച്ചിട്ടുണ്ട്. ഡാളസിലെ അമ്മമാരേ ആദരിക്കുന്നതോടോപ്പം, ദീര്‍ഘ കാലം ആതുര സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ക്കും മാതൃഭാഷയെ സ്‌നേഹിക്കുകയും, കല സാംസ്‌കാരിക രംഗത്ത് പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുള്ള വനിതകള്‍ക്കും പ്രസ്തുത യോഗത്തില്‍ മെമെന്റൊ നല്കി ആദരിക്കുവാന്‍ യോഗം തീരുമാനിച്ചതായി സെക്രട്ടറി അജയകുമാര്‍ പ്രോഗ്രം കണ്‍വീനെര്‍ സുകു വര്‍ഗീസ് എന്നിവര് അറിയിച്ചു. പ്രസ്തുത യോഗത്തിന്റെ വന്‍ വിജയത്തിന് വേണ്ടി വനിതാ കോര്ഡിനറ്റൊര്‍ ഡയാന ജോര്‍ജ്, അനിത ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി രൂപികരിച്ചു. മദേഴ്‌സ് ഡേ വളരെ വിപുലമായ ആഘോഷ പരിപാടികളോട് കൂടി നടത്തുന്ന ഡാളസിലെ ആദ്യത്തെ പൊതു സമ്മേളനം എന്ന നിലയില്‍ ഡാലസ് സൗഹൃദ വേദി മറ്റു സംഘനകള്‍ക്ക് മാതൃകയാവുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.