മേരിലാന്റ്: ബാള്‍ട്ടിമൂറിലുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ വാരത്തിലെ ആഘോഷങ്ങള്‍ ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെ ആര്‍ഭാടമായി ഭക്തിനിര്‍ഭരമായി ഫാ. ജോണസ് ചെറുനിലത്ത് വി.സിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിച്ചു. കുരുത്തോലകളുമേന്തി പള്ളിക്കുചുറ്റുമുള്ള പ്രദക്ഷിണം, യുവാക്കളെ പങ്കെടുപ്പിച്ച് നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷ, ലൈവ് ആയി പതിന്നാല് സ്ഥലങ്ങളില്കൂടിയുള്ള കുരിശിന്റെ വഴി, അവസാനം കണ്ണുകള്‍ ചിമ്മിക്കുന്ന ലൈറ്റുകളോടെ ലൈവ് ആയി പ്രദര്‍ശിപ്പിക്കപ്പെട്ട കബറിടത്തില്‍ നിന്നുള്ള ഉയര്‍പ്പ് എല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന ഈസ്റ്റര്‍ ഡിന്നറോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. ഫാ. ജോണസ് ചെറുനിലത്ത് വി.സി, ട്രസ്റ്റിമാരായ ഷാജി പടിയാനിക്കല്‍, ജോസ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവരെ കൂടാതെ ബാബു ജോസിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സെന്റ് അല്‍ഫോന്‍സാ വിമന്‍സ് ഫോറം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം വിശുദ്ധവാരാഘോഷം വിജയപ്രദമാക്കി.
Comments