2016 - 2018 കാലയളവിൽ ഫോമയെ നയിക്കുവാൻ തയാറെടുക്കുന്ന സ്ഥാനാർഥികൾക്കായി ഫോമ മിഡ് അതലാന്റിക് റീജിയൺ വേദിയൊരുക്കുന്നു. 2016 ഏപ്രിൽ 9 ന് വൈകിട്ട് ഫിലദൽഫിയ അസ്സൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഫോമ മിഡ് അതലാന്റിക് റീജിനൽ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷനോടനുബന്ധിച്ച് ഉച്ചക്ക് 3 മണിക്കാണ് മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടിക്ക് ( ഒ ൻ വി നഗർ ) വേദി ഒരുങ്ങുന്നത്. ഇതിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും ഫോമയുടെ പ്രവർത്തകരുമായി സംവദിക്കുവാനും ആശയങ്ങൾ പങ്കു വയ്ക്കുവാനും സംഘാടകർ അവസരം ഒരുക്കുന്നു, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളും മറ്റു പ്രമുഖ അച്ചടി ഓൺലൈൻ മാധ്യമ പ്രവർത്തകരും ട്രൈ സ്റ്റേറ്റിൽ നിന്നുള്ള ഫോമയുടെ ഇലക്ഷൻ ഡെലിഗേറ്റുമാരും പങ്കെടുക്കുന്ന മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ഫോമ മിഡ് അതലാന്റിക് റീജിനൽ കൺവൻഷൻ ചെയർമാൻ യോഹന്നാൻ ശങ്കരത്തിലിനെ സമീപിച്ചു കഴിഞ്ഞു ! എല്ലാ സംഘടനാ പ്രവർത്തകരെയും 2016 ഏപ്രിൽ 9 ന് ഒ ൻ വി നഗറി ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - യോഹന്നാൻ ശങ്കരത്തിൽ -215-778-0162
Comments