ഷിക്കാഗോ: ദശാബ്ദി വർഷമാചരിക്കുന്ന പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയവും, നോർത്തമേരിക്കൻ ക്നാനായ സമൂഹത്തിന്റെ അഭിമാനമായ ഷിക്കാഗോയിലെ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിന്റെ ധനശേഖരണത്തിനായി മെയ്മാസം 6 ന് ഷിക്കാഗോ വില്യം താഫ്റ്റ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന "ഷിക്കാഗോ സ്റ്റാർസ് നൈറ്റ്" സ്റ്റേജ് ഷോയുടെ ഫൈനാൻസ് കൺവീനറായി കുര്യൻ നെല്ലാമറ്റത്തേയും, ജോ. കൺവീനർമാരായി കുഞ്ഞുമോൻ നെടിയകാല, മാത്യു ഇടിയാലി, സുജ തൊട്ടിച്ചിറ എന്നിവരേയും, കമ്മിറ്റിയിലേക്ക് റ്റോണി പുല്ലാപ്പള്ളി, ജോബി ഓളിയിൽ, ഷിബു മുളയാനിക്കുന്നേൽ, മത്തിയാസ് പുല്ലാപ്പള്ളി, ഡോളി പുത്തെൻപുരയിൽ, സണ്ണി മുത്തോലം, ജെന്നി തണ്ണിക്കിരി, സാബു ഇലവുങ്കൽ, ബിനോയി കിഴക്കനടി, ബെന്നി വാച്ചാച്ചിറ എന്നിവരേയും തിരഞ്ഞെടുത്തു. സുത്യർഹമായി സേവനം ചെയ്യുന്ന ഈ ഫൈനാൻസ് ടീമംഗങ്ങളെ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.
Comments