ന്യൂയോർക്ക്: അമേരിക്കയിലെ വിശേഷങ്ങൾ ലോകമലയാളികളുടെ മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എഷ്യനെറ്റ് ന്യൂസ് ചാനലിൽ ആരംഭിച്ച, ജനപ്രിയ പരിപാടിയായ അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡൻറ് ഗ്രൂപ്പ്) ഈയാഴ്ച്ച ന്യൂയോർക്കിൽ എല്ലാ വർഷവും ഈസ്റ്ററിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ലോക പ്രശസ്ത ഈസ്റ്റർ പരേഡിന്റെ പ്രശക്ത ഭാഗങ്ങളാണ് ഈയാഴ്ച്ച സംപ്രേഷണം ചെയ്യുന്നത്. എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്ക് (ഈ. എസ്. ടി. / ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കൻ കാഴ്ച്ചകൾ സംപ്രേഷണം ചെയ്യുന്നത്. 1880 മുതലാണ് ന്യൂയോർക്ക് ഈസ്റ്റർ പരേഡ് ആരംഭിച്ചത്. ഫിഫ്ത് അവന്യൂവിൽ, നാൽപ്പത്തൊമ്പതും അൻപത്തേഴും സ്ട്രീറ്റുകൾക്കിടയിലാണ് പരേഡ് അരങ്ങേറുന്നത്. വിവിധ വർണ്ണങ്ങളിൽ വസ്ത്രങ്ങളണിഞ്ഞും, ബോണറ്റ് തൊപ്പികളും വേഷ വിധാനങ്ങളുമണിഞ്ഞ് പരേഡിൽ അണിനിരക്കുന്നത് ഒരു വർണ്ണാഭമായ കാഴ്ച്ചയാണ്. എന്നും വിത്യസ്തങ്ങളായ കാഴ്ച്ചകളുമായി എത്തുന്ന ഏഷ്യനെറ്റ് അമേരിക്കൻ കാഴ്ച്ചകൾ നോർത്തമേരിക്കയിൽ ചുരുങ്ങിയ സമയം കൊണ്ട് വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഏഷ്യാനെറ്റ് യൂ എസ് എയ്ക്ക് വേണ്ടി ഡോ: കൃഷ്ണ കിഷോറാണ് അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകനാകുന്നത്. ക്യാമറാമാൻ ഷിജോ തോമസാണ്. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് - 732 429 9529.
Comments