ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ വര്‍ഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചിക്കാഗോ സീറോ മലബാര്‍ രൂപത, അമേരിക്കയിലെ ഒമ്പത് ദേവാലയങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി തെരഞ്ഞെടുക്കുകയും, ആ പള്ളികളില്‍ 'കരുണയുടെ വാതില്‍' സ്ഥാപിക്കുകയും ചെയ്തു. രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഓരോ ഇടവകയിലേയും വിശ്വാസി സമൂഹം തങ്ങള്‍ക്ക് നിശ്ചയിരിക്കുന്നു പള്ളിയിലേക്ക് കരുണയുടെ വര്‍ഷത്തില്‍ തീര്‍ത്ഥാടനം നടത്തേണ്ടതാണ്. അതനുസരിച്ച്, ലോംഗ് ഐലന്റ് സെന്റ് മേരീസ് ഇടവക ഏപ്രില്‍ രണ്ടാം തീയതി ശനിയാഴ്ച, നോര്‍ത്ത് ഈസ്റ്റ് റീജണിലെ തീര്‍ത്ഥാടന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ബ്രോങ്ക്സ ഫൊറോന പള്ളിയിലേക്ക് ഭക്തി നിര്‍ഭരമായി തീര്‍ത്ഥാടനം നടത്തുകയും, ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന 'കരുണയുടെ വാതില്‍' സന്ദര്‍ശിക്കുകയും ചെയ്തു.
Comments