ഫോമ ന്യൂയോര്‍ക്ക് എമ്പയര്‍ ആന്‍ഡ് മെട്രോ റീജിയന്റെ പൂര്‍ണ്ണ പിന്തുണയോടുകൂടി ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി യുവതലമുറയിലെ ഷിനു ജോസഫ് മത്സരിക്കുന്നു. ഒരു പാനലിനോടും താത്പര്യമില്ലാത്ത ഷിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍ നടക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷിനു ജോസഫിന് വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചു. യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ മത്സര രംഗത്തുള്ള ഷിനു സംഘടനയുടെ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments