You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഈയാഴ്ച്ച ചെറി ബ്ലോസം ഫെസ്റ്റിവലും, ജോൺ പി. ജോണിന്റെ അഭിമുഖവും.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, April 10, 2016 12:11 hrs UTC

ന്യൂയോർക്ക്: നേരോടെ നിരന്തരം നിർഭയം ലോക വാർത്തകൾ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച വാഷിംടൺ ഡി.സി.യിലെ ചെറി ബ്ലോസം ഫെസ്റ്റിവൽ കാഴ്ച്ചകളാണ് സംപ്രേഷണം ചെയ്യുന്നത്. ആയിര കണക്കിന് ആൾക്കാരാണ് ദിവസവും ഈ കാഴ്ച്ച കാണാൻ വാഷിംട്ണിൽ എത്തുന്നത്. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടിയാണ് ചെറി സ്ലോസം ഫെസ്റ്റിവൽ. അതിനു ശേഷം അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ജോൺ പി. ജോണുമായുള്ള പ്രത്യേക അഭിമുഖവും ഉണ്ടായിരിക്കും. കഴിഞ്ഞ 38 വർഷങ്ങളായി കാനഡയിൽ സംഘടനാ പ്രവർത്തനത്തിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന അദ്ദേഹം, ഈ വർഷത്തെ കൺവൻഷനെ കുറിച്ചു വിശദമായി വിവരിച്ചു. ഫൊക്കാനയുണ്ടാ ജനോപകാര പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വർഷം മാധ്യമങ്ങൾ ഫൊക്കാനയ്ക്ക് നൽകിയ പിന്തുണക്കു അദ്ദേഹം നന്ദിയും പറഞ്ഞു. ഏഷ്യനെറ്റ് യൂ എസ് എ യ്ക്കു വേണ്ടി മധു കൊട്ടാരക്കരയാണ് ഇന്റർവ്യൂ എടുത്തത്. അവതാരകൻ ഡോ: കൃഷ്ണ കിഷോറാണ്. കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.