- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: കൊല്ലം പരവൂരില്‍ പൊറ്റിങ്കല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നിരവധി പേരുടെ ജീവന് നഷ്ടപ്പെട്ടതിലും വളരെയധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതിലും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ.പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നു പിള്ള എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഒരു സംയുക്ത അനുശോചനക്കുറിപ്പില്‍ അവര്‍ അറിയിച്ചു. ഹതഭാഗ്യരുടെ കുടുംബങ്ങളെ സഹായിക്കാന്‍ എല്ലാ സാമൂഹ്യ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ശ്രീ ജി.കെ. പിള്ള പറഞ്ഞു. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും എല്ലാവിധ സഹായവും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്കി.
Comments