താമ്പാ ∙ മലയാളി അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ട്രഷറർ, നോർത്ത് അമേരിക്കൻ ഭദ്രാസനം ഓഡിറ്റർ എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുളളതും ഇപ്പോൾ ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ അഡ് വൈസറി ബോർഡ് വൈസ് ചെയർമാൻ, വേൾഡ് മലയാളി കൗൺസിൽ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീ തലങ്ങളിൽ പ്രവർത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു. താമ്പായിലെ മലയാളി സമൂഹ മനസ്സിന്റെ ചെറു സ്പന്ദനം പോലും തിരിച്ചറിഞ്ഞ് സക്രിയമായി പ്രതികരിക്കുന്ന ഒരു ജനാധിപത്യ സ്നേഹിയായ സണ്ണി മറ്റമന മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് വരുന്നതുവഴി ഫൊക്കാനയെ ശക്തിപ്പെടുത്തുവാനും അമേരിക്കൻ മലയാളികളുടെ വരും തലമുറയുടെ ഉന്നമനത്തിനു ഉതകുമെന്നും മലയാളി അസേസിയേഷൻ
Comments