അനിറ്റാ ചാക്കൊ വട്ടംതൊട്ടിയില്
എഡിന് ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ കഴിഞ്ഞ മാര്‍ച്ച് പത്തൊമ്പതാം തീയതി വിശുദ്ധ യൗസേപ്പു പിതാവിന്റെ തിരുന്നാള്‍ ആഘോഷിച്ചു. വിശുദ്ധ യൗസേപ്പ് പിതാവിന്റെ സാന്നിദ്ധ്യം ഇന്ന് തിരുസ്സഭയില്‍ കൂടുതല്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വിശുദ്ധ പിതാവിനോടുള്ള ഭക്ത്യാദര നൊവേനയുടെ ഒരുക്കത്തോടെ മാര്‍ച്ച് പത്തൊമ്പതാം തീയതി "ഈശോയുമായി ഒരു ദിവസം' എന്ന് ഇടവകയിലെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ പ്രായാനുസരണം പല വിഭാഗങ്ങളായി ഏറ്റവും ഭക്ത്യാദരവോടെ പ്രാര്‍ത്ഥനാ ഗാനാലാപങ്ങളുമായി രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഓരോ മണിക്കൂറും പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേര്‍ന്നു. അഞ്ചു മണി മുതല്‍ ആറു മണി വരെ ഇടവകാംഗങ്ങളും വിശിഷ്ടാതിഥികളോടുമൊപ്പം ഒരു കുടുംബമായി പ്രാര്‍ത്ഥനാ ഗാനാലാപത്തോടെ ഈശോയെ ആരാധിച്ചുകൊണ്ട് നൊവേന ദിനങ്ങള്‍ പൂ4ത്തിയാക്കി. വികാരി വില്‍സണ്‍ ആന്രണി അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യ ബലി, ബിജു മലയാറ്റൂരിന്റെ നേത്രുത്വത്തില്‍ ഗായക സംഘം ശ്രുതിമധുര സംഗീത ഗാനാലാപനം ഭക്തി സാന്ദ്രമായി. തുടര്‍ന്ന് ലദീഞ്ഞും ശേഷം, വിശുദ്ധ യൗസേപ്പു പിതാവിന്റെ തിരുസ്വരൂപം മുത്തുക്കുടകളും ദീപങ്ങളുമേന്തി പ്രദിക്ഷണവും നടത്തി. ഇടവകാംഗങ്ങള്‍ പാശ്ചാത്യ ക്രൈസ്തവരും അെ്രെകസ്തവരുമായ അതിഥികളുമായി സ്നേഹവിരുന്നില്‍ സാഹോദര്യം പങ്കുവച്ചു.
Comments