ടെക്സസ്: ഡിവൈന്‍ മേഴ്സി ഇന്ത്യന്‍ സമൂഹത്തിന്റെ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ എട്ടിന് ഈഡിന് ബര്‍ഗ് സിറ്റി ഓഡിറ്റോറിയത്തില്‍ (415, പടിഞ്ഞാറ് മിസിന്റയര് വഴി, ഈഡിന് ബര്‍ഗ്, ടെക്സസ്) വൈശാഖസന്ധ്യ അരങ്ങേറി. ബിനു ജോര്‍ജ്ജ്, ഇടവക ട്രസ്റ്റി അതിഥികളെയും ഇടവക സമൂഹത്തെയും സ്വാഗതം ചെയ്ത് വൈശാക സന്ധ്യാ 2016 -ന്റെ അണിയറ ശില്പികളെ പരിചയപ്പെടുത്തി വേദിയിലേക്കു ക്ഷണിച്ചു. പരിപാടി സ്പോണ്സര്മാര്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് വികാരി വില്‍സണ്‍ ആന്റണി അച്ചന് ദീപം കൊളിത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എല്ലാവരെയും വളരെധികം സന്തോഷിപ്പിച്ച് പുതുമയാര്‍ന്ന പലയിനം പരിപടികള്‍ അവതരിപ്പിച്ചു. ഓരോ കലാകാരന്മാരും വ്യത്യസ്ത കഴിവുകള്‍ ഒത്തൊരുമയോടെ അവരുടെ പ്രകടനങ്ങളിലൂടെ സദസ്സിനെ ഒന്നടങ്കം ആനന്ദത്തിലാറാടിച്ചു. അബ്രാഹം ഫിലിപ്പ്, പരിപാടികളുടെ സമന്വയാധികാരി, വൈശാഖസന്ധ്യ കലാസമൂഹത്തെ അഭിനന്ദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും സദസ്സിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ടക്കറ്റിലൂടെ ഉള്‍പ്പടുത്തിയ രുചികരമായ ഭക്ഷണം എല്ലാവര്ക്കും വിതരണം ചെയ്തു. അനിറ്റാ ചാക്കോ വട്ടംതൊട്ടിയില് അറിയിച്ചതാണിത്.
Comments