ഫോമാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി റീജണൽ ക്യാൻസർ സെന്ററിന്റെ പീഡിയാട്രിക്ക് ഓൺകോളജി ഡിപ്പാർട്ട്മെന്റിൽ പണികഴിപ്പിക്കുന്ന ഡയഗ്ണോസ്റ്റിക്ക് സെന്ററിന്റെ സഹായ നിധിയിലേക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രം ഗത്ത് വ്യക്തി മുദ്ര പതിച്ച അനിയന് ജോര്‍ജ്ജിന്റെ കൈത്താങ്ങ്. തന്റെ വ്യവസായ ഗ്രൂപ്പായ പബ്ളിക് ട്രസ്റ്റിന്റെ ഫൌണ്ടേഷനിലൂടെയാണ് അദ്ദേഹം ഇതില്‍ പങ്കാളിയായത്. ഫോമാ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും, ഫോമായുടെ ഇനിയുമുള്ള ഇത്തരം ജനോപകാരപരമായ പരിപാടികൾക്ക് തുടർന്നും പൂർണ്ണ പിൻതുണയുണ്ടാകുമെന്ന് ഫോമയുടെ സ്ഥാപക സെക്രട്ടറി കൂടിയായ അനിയന് ജോര്‍ജ്ജ് പറഞ്ഞു. . ആർ. സി. സി. പ്രോജക്ടിന്റെ പുരോഗതിയെ കുറിച്ചും, അതിന് അമേരിക്കൻ മലയാളികൾ നൽകുന്ന പിൻതുണയെ കുറിച്ചും ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര് ഡ് , റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്സ് , കണ്വന്ഷന് ചെയര്മാന് യോഹന്നാന് ശങ്കരത്തില്‍ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 30-നകം പൂര്‍ത്തിയാകുമെന്നു ആര്.സി.സി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് നാലുമുറി, ലോബി, റെസ്റ്റ് റൂം എന്നിവ അടങ്ങിയതാണ് കെട്ടിടം.
വിജയകരമായി പര്യവസാനിച്ച പ്രോജക്റ്റിന്റെ അക്കൌണ്ട് ഈ മാസം 25-ന് ക്ളോസ് ചെയ്യും
Comments