ലോകത്തുള്ള എല്ലാ മലയാളികൾക്കും ഫോമയുടെ വിഷു ആശംസകൾ അറിയിക്കുന്നതായി ഫോമാ നാഷണൽ പ്രസിഡന്റ്റ് ആനന്ദൻ നിരവേൽ അറിയിച്ചു .ഓരോ മലയാളിയുടെയും ഹൃദയത്തില്‍ നിറയുന്ന ഗൃഹാതുരത്വം ആണ് വിഷു .ബ്രഹ്മ മുഹൂര്‍ത്തത്തില്‍ അമ്മയുടെ വിളികേട്ട് ഒരു തലോടല്‍ കൊണ്ടുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച വിഷുകണി .മലയാളി ഒരിക്കലും ലോകത്തിന്റെ എവിടെ ചെന്നാലും മറക്കില്ല . മേടം പിറന്നു കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയ ഉത്സവം പോലെ വിഷു വിരുന്നുനെത്തുകയായി …ഓര്‍മകളുടെ വസന്തമായി…..പുതിയ കാലത്തിന്റെ സ്മൃതിയിലേക്ക് കണി കണ്ടുണരാന് വിഷു കൈനീട്ടം വാങ്ങാന്‍ .കണികൊന്നകള്‍ പൂത്തുലഞ്ഞു കണ്ണിനു കാഴ്ചയുടെ വിസ്മയം തീര്കുന്നു.വിഷുവിനു കണി കാണുക എന്നതാണ് പ്രധാനം .ഈ വിഷുവിനു ഫോമാ ഒരുക്കുന്ന കണി കേരളത്തിലെ നിര്‍ദ്ധനരായ കാൻസർ രോഗികള്‍ക്ക് നൽകുന്ന കൈത്താങ്ങ് ആണു്" ഫോമയുടെ കാൻസർ പ്രൊജക്റ്റ് " കണി ഒരുക്കലിൽ പോലും പ്രകൃതിയോടുള്ള മലയാളിയുടെ ആത്മബന്ധം തൊട്ടറിയാം.നല്ല വിളഞ്ഞ കണി വെള്ളരിക്കയും ,കണ്ണി മാങ്ങയും ,കണി പൂവും കണി ഉരുളിയില്‍ ഒഴിച്ച് കൂടാനാവാതെ സ്ഥലം പിടിക്കുന്നു .ഈ മനസാണ് മലയാളിയെ ഓരോ നന്മകളിലേക്കും കൊണ്ടെത്തിക്കുന്നത് .അതിന്റെ ഏറ്റവും വലിയതും ,നന്മയുള്ളതുമായ മുഖമാണ് ഫോമാ തിരുവനന്തപുരം ആർ സി സിക്ക് സമര്‍പ്പിക്കുന്ന കാൻസർ പ്രൊജക്റ്റ് . ഈ നമകൾക്കിടയിൽ വിത്തും കൈക്കോട്ടും ,വിഷുപുലരിയുമെല്ലാം ഞങ്ങളുടെ മനസിലും എത്തുന്നു എന്ന് ആനന്ദൻ നിരവേൽ ."പഴയ നാല് കെട്ടുകളില്‍ കിഴകിനി തളത്തില്‍ പടിഞ്ഞാറ്റി മചിനഭിമുഖമായി ആണ് കണി ഒരുകുക .കൊന്നപൂവ് ,കണിവെള്ളരി ,വാല്‍ക്കണ്ണാടി ,ജലം നിറച്ച കിണ്ടി ,അങ്ങനെ നീളുന്ന കണി വസ്തുകളുടെ നിര ... കണി കണ്ടു കഴിഞ്ഞാല്‍ അടുത്ത ചടങ്ങ് കൈനീട്ടം വാങ്ങുകയാണ് .കൈനീട്ടം നല്‍കാനുള്ള ചുമതല തറവാട്ട് കാരണവര്‍ക്കാന്.കൈനീട്ടം വാങ്ങാന്‍ ഇളം തലമുറയില്‍ പെട്ടവരും...ഉപ്പും ,അരിയും,നാണയവും കൂട്ടിയാണ് കൈനീട്ടം നല്‍കുക.മലയാളിയുടെ കൊല്ല പിറവിയാണ് വിഷു അതുകൊണ്ട് തന്നെ എല്ലാം ശുഭമായി തുടങ്ങാന്‍ മലയാളി ആഗ്രഹിക്കുന്നു .മഞ്ഞ നിറം ശുഭ ദൃഷ്ടിയുടെ സൂചകമായി കണക്കാകുന്നു .കണി കാണുന്നതിലൂടെ സമൃദ്ധിയുടെയും, ഐശ്വര്യവും വന്നു ചേരുമെന്നു വിശ്വസിക്കുന്നു .വിത്തും കൈകൊട്ടും എന്ന് തുടങ്ങുന്ന പാട്ടില്‍പോലും ഒളിഞ്ഞിരികുന്നത് സമ്പല്‍ സമൃദ്ധിയുടെ നിറഞ്ഞ ചിത്രം മാത്രം." ഒരിക്കൽ കൂടി അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംഘടന ഫോമയുടെ വിഷു ദിന ആശംസകൾ അറിയിക്കുന്നതായി ഫോമാ സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറർ ജോയി ആന്തണിയും ,ഫോമാ ദേശീയ കൺവൻഷൻ ചെയർമാൻ മാത്യു വറുഗീസ് എന്നിവർ അറിയിച്ചു .
Comments